നമ്മുടെ നാട്ടിലെ സ്ത്രീപുരുഷന്മാരില്‍ മധ്യവയസ്സിനോടടുത്തെമ്പോഴേക്കും ലൈംഗികതയിലുള്ള താത്പര്യം അവസാനിക്കുന്നതായി കാണാം. നേരത്തെ ദിവസവും ഒരു പ്രാവശ്യമെങ്കിലും സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അത് ആഴ്ചയിലും മാസത്തിലുമായി ചുരുക്കി തീരെ ഇല്ലാതാകുന്ന സ്ഥിതിയിലെത്തുന്നു. സ്ത്രീകളില്‍ 45-55 വയസാകുമ്പോഴേക്കും ആര്‍ത്തവ വിരാമുണ്ടാകും.
ഈ അവസരത്തില്‍ ശരീരത്തിലും സ്വഭാവത്തിലും പ്രകടമായ മാറ്റം തന്നെ സംഭവിക്കുണ്ട്. പല സ്ത്രീകളിലും ആര്‍ത്തവ വിരമാനത്തോടെതന്നെ സെക്‌സിനോടുള്ള താത്പര്യം കുറയുന്നതായി കാണാം. എന്നാല്‍ പുരുഷന്മാര്‍ക്ക് ഉത്തേജനം വൈകുമെങ്കിലും ദീര്‍ഘകാലം സെക്‌സിനോടുള്ള താത്പര്യം നിലനില്‍ക്കുന്നതായും കണ്ടുവരുന്നുണ്ട്.
മധ്യവയസെത്തുന്നതോടെ സ്ത്രീകളിലെ യോനിയിലെ നനവ് കുറയുന്നതായി കണ്ടുവരുന്നുണ്ട്. ലൈംഗികതയിലുള്ള താത്പര്യക്കുറവും വിഷാദവുമൊക്കെ ഇതിന് കാരണമാകും. നനവ് ഇല്ലാത്തതുകൊണ്ടുതന്നെ ബന്ധപ്പെടുമ്പോള്‍ വേദന അനുഭവപ്പെടും. ഇക്കാരണത്താല്‍ സെക്‌സ് വേണ്ടെന്നു വെക്കുന്നവര്‍ ഒരു ഡോക്ടറെ കണ്ട് ഇതിനുള്ള പരിഹാരം കണ്ടെത്താവുന്നതാണ്.
പുരുഷന്മാരില്‍ ഉത്തേജനം വൈകുമെങ്കിലും പ്രായമാകുംതോറും രതിമൂര്‍ച്ഛയിലെത്താനുള്ള സമയക്രമത്തില്‍ മാറ്റം വരും. നേരത്തെ 5 മിനിറ്റിനുള്ളില്‍ രതിമൂര്‍ച്ഛ അനുഭവപ്പെട്ടവര്‍ക്ക് 20 മിനിറ്റിലധികം വേണ്ടിവന്നേക്കാം രതിമൂര്‍ച്ഛയിലെത്താന്‍. വാര്‍ദ്ധക്യത്തിലെ സെക്‌സിനായി സ്ത്രീയും പുരുഷനും ഒരുപോലെ മാനസികമായും ശാരീരികമായും തയ്യാറാകണമെന്നതാണ് പ്രധാന കാര്യം. ഇണയോടുള്ള പരസ്പര വിശ്വാസവും ലൈംഗികത സംതൃപ്തി പകര്‍ന്നു നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും വാര്‍ദ്ധ്യക്യത്തിലും ലൈംഗിക ജീവിതം സുഖകരമാക്കാന്‍ സഹായിക്കും. ലൈംഗികതയില്‍ പുതുമ കണ്ടെത്താന്‍ ഇരുവരും ശ്രദ്ധചെലുത്തേണ്ടതും അത്യാവശ്യമാണ്.