•  

ധൃതി വേണ്ട... തഴുകി... തലോടി...

സുഗന്ധ ചികിത്സയെക്കുറിച്ച് കേട്ടിട്ടില്ലലേ? ഇംഗ്ലീഷില്‍ അരോമാ തെറാപ്പി. കാമമുണര്‍ത്താന്‍ ചില ഗന്ധങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ടത്രെ. റോസാ സുഗന്ധം അങ്ങനെയൊന്നാണ്. ചന്ദനവും.

ചന്ദനലേപ സുഗന്ധം ചൂടിയത് കാറ്റാണോ കാമിനിയാണോ എന്ന് കവി സംശയിക്കുന്നതില്‍ തെറ്റുണ്ടോ? കര്‍പ്പൂര ഗന്ധം മനസിന് ലാഘവത്വം നല്‍കും. പിച്ചി പൂവിന്റെയും മുല്ലയുടെയും പരിമളം രതിവികാരമുണര്‍ത്തും.

വിപണിയില്‍ സുലഭമായ ഇത്തരം സുഗന്ധ ലേപനങ്ങള്‍ പലതരമുണ്ട്. പാശ്ചാത്യ നാടുകളില്‍ അരോമാ തെറാപ്പി അതി പ്രചാരം നേടിയ രതി ചികിത്സയാണ്.

ലൈംഗിക കേന്ദ്രങ്ങള്‍ തഴുകുന്നതിന് ലേപനങ്ങള്‍ അത്യാവശ്യമാണ്. അത് സുഗന്ധലേപനങ്ങളാകുന്നത് ഉത്തമം. അനുരാഗത്തിന്റെ ഊഷ്മളതയിലേയ്ക്ക് അലിഞ്ഞലിഞ്ഞ് പോകാന്‍ ഇവ അത്യുത്തമം. പുരുഷന്മാര്‍ക്ക് ഏതു തരത്തിലുളള ലേപനങ്ങളും ഉപയോഗിക്കാം. എണ്ണമയമുളളതോ, സിലിക്കോണ്‍ ജല്ലിയോ, ജലാംശമുളളതോ എന്തും.

എന്നാല്‍ സ്ത്രീകള്‍ ജലാംശമുളള ലേപനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അണുബാധ ഒഴിവാക്കാനാണിത്. ഉപയോഗിക്കാന്‍ തീരുമാനിക്കുന്ന ലേപനം കുളിക്കുമ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കുന്നത് നല്ലത്.

Read more about: love, love making, marriage, sex
Story first published: Tuesday, April 16, 2002, 5:30 [IST]

Get Notifications from Malayalam Indiansutras