•  

അത് വെറും കാമെറാ ട്രിക്കാണേ...

കസെറ്റുകളിലെ ലൈംഗിക ബന്ധം മണിക്കൂറുകള്‍ നീളും. എഡിറ്റിംഗ് ടെക്നിക്ക് ഉപയോഗിച്ച് കസെറ്റിലെ രതിദൈര്‍ഘ്യം ഒരു ദിവസം വേണമെങ്കിലും ആക്കാം. യാഥാര്‍ത്ഥ്യവുമായി ഇതിന് ഒരു ബന്ധവുമില്ല. ഇതൊക്കെ കണ്ടും കേട്ടും ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന തെറ്റായ ധാരണയുമായി ദാമ്പത്യം തുടങ്ങിയാല്‍...? അതൊരു വലിയ ചോദ്യം തന്നെയാണ്.

സ്ത്രീമാനസങ്ങളിലും ഇത് സൃഷ്ടിയ്ക്കുന്നത് ചില്ലറ കുഴപ്പങ്ങളൊന്നുമല്ല. രാക്ഷസീയമായ ഒരേര്‍പ്പാടാണ് രതി എന്ന സങ്കല്‍പത്തോടെ ആദ്യ രാത്രിയ്ക്കൊരുങ്ങുന്ന ഒരു കുമാരിയിലുണ്ടാകുന്ന നിരാശ ഓര്‍ത്തു നോക്കൂ. ഭ്രാന്തു പിടിയ്ക്കും.

അവയവ സങ്കല്‍പം ആദ്യ കാഴ്ചയില്‍ തന്നെ തകരും. മണിക്കൂറുകള്‍ നീളുന്നതാണ് രതി എന്ന ധാരണ കൂടി തകരുമ്പോള്‍ ഭര്‍ത്താവിന് കഴിവ് കുറവോ എന്ന സംശയവും തുടങ്ങിയേയ്ക്കും. ചിത്രങ്ങളില്‍ കണ്ടപോലെ ഭര്‍ത്താവ് തന്നെ ആക്രമിയ്ക്കുമോ എന്നതാണ് മറ്റൊരു സംശയം.

ആദ്യരാത്രിയും തുടര്‍ന്നുളള ഏതാനും രാത്രികളും കഴിഞ്ഞാല്‍ കണവനെ എഴുതിത്തളളുന്ന പെണ്‍കിടാങ്ങളുടെ എണ്ണം കൂടിവരികയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗുസ്തിമല്‍സരമാണ് രതിയെന്ന് കരുതുന്ന പെണ്‍കുട്ടികള്‍ പെരുകുന്നു. ജീവിതവും സിനിമയും തമ്മിലുളള വ്യത്യാസം തിരിച്ചറിയാത്തവരാണ് അബദ്ധത്തില്‍ വീഴുന്നത്.

അടുത്ത പേജില്‍ ....
സമ്പൂര്‍ണ സെക്സ് അത്ര എളുപ്പമല്ല....

Read more about: bluefilm, love, sex
Story first published: Monday, July 22, 2002, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras