•  

സെക്‌സ് ആഴ്ചയില്‍ മൂന്നു തവണയാകാം

സ്‌ത്രീയും പുരുഷനും ആഴ്‌ചയില്‍ മൂന്നുതവണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

ലോകത്തിലെ എക്കാലത്തെയും വന്‍ സെക്‌സ്‌ സര്‍വ്വേയെന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ 27,000 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ആഗോള സര്‍വ്വേയിലാണ്‌ ഈ കണ്ടെത്തല്‍. 18നും 30നുമിടയില്‍ പ്രായമുള്ളവരാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തത്‌.

ആണ്‍, പെണ്‍ ഭേദമില്ലാതെ എല്ലാവരും ലൈംഗികതയെക്കുറിച്ചുള്ള തങ്ങളുടെ മനോനിലകള്‍ സര്‍വ്വേയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും പറഞ്ഞത്‌ ആഴ്‌ചയില്‍ മൂന്നുതവണ ലൈംഗിക ബന്ധം വേണമെന്നാണ്‌. എന്നാല്‍ ആഴ്‌ചയില്‍ എല്ലാദിവസവും വേഴ്‌ചയാകാമെന്ന്‌ പറഞ്ഞവരും കുറവല്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‌ മുമ്പ്‌ കൂടുതല്‍ ലൈംഗിക പൂര്‍വ്വ ലീലകള്‍ വേണമെന്നാണ്‌ ബ്രിട്ടനിലെ സ്‌ത്രീകള്‍ ആഗ്രഹിക്കുന്നത്‌ അതേപോലെ ബ്രിട്ടീഷുകാരായ പുരുഷന്മാരാകട്ടെ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇടയ്‌ക്കെങ്കിലും സ്‌ത്രീകള്‍ മുന്‍കയ്യെടുക്കണമെന്നാഗ്രഹിക്കുന്നവരാണ്‌. ഒപ്പം തന്നെ ബ്രിട്ടനിലെ സ്‌ത്രീകള്‍ നര്‍മ്മബോധമുള്ള പുരുഷന്മാരെയാണ്‌ ഇഷ്ടപ്പെടുന്നതെന്നും സര്‍വ്വെയില്‍ വ്യക്തമായിട്ടുണ്ട്‌.

എഴുപത്‌ ശതമാനം പുരുഷന്മാരും സ്‌ത്രീയ്‌ക്ക്‌ സൗന്ദര്യത്തിനൊപ്പം നര്‍മ്മബോധവും വേണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. 83 പുരുഷന്മാര്‍ പരാതിപ്പെടുന്നത്‌ സ്‌ത്രീകള്‍ക്ക്‌ ലൈംഗികതയില്‍ ഭാവന കുറവാണെന്നാണ്‌. 30 ശതമാനം സ്‌ത്രീകള്‍ പൊതു സ്ഥലത്തുവെച്ച്‌ ചുംബിയ്‌ക്കപ്പെടാന്‍ആഗ്രഹിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഇത്തരം പ്രകടനങ്ങളില്‍ ലജ്ജിക്കുന്നവരാണ്‌.

അറുപത്‌ശതമനം പുരുഷന്മാരും തന്റെ ഇണയുമായി പൊതുസ്ഥലത്ത്‌ വച്ച്‌ പ്രണയം പങ്കിടാന്‍ ആഗ്രഹിക്കുന്നു. പകുതിയിലേറെ ലാറ്റിനമേരിക്കക്കാരും വൃത്തികെട്ട ഭാഷയിലുള്ള സംസാരം തങ്ങളുടെ മനം മടുപ്പിക്കുന്നുവെന്ന്‌ സമ്മതിച്ചപ്പോള്‍ ബ്രസീല്‍ ജനതയുടെ 42ശതമാനവും ലൈംഗിക പങ്കാളിയ്‌ക്ക്‌ ബുദ്ധികൂര്‍മ്മത വേണമെന്ന്‌ വ്യക്തമാക്കി.

English summary
Both women and men wanted to have sex atleast thrice in a week,
Story first published: Monday, January 1, 2007, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras