ചില കാഷ് റസീപ്റ്റുകളില്‍ അടങ്ങിയിരക്കുന്ന ബിസ്‌ഫെനോള്‍ എ(പിബിഎ)എന്ന മാരകമായ രാസവസ്തുവാണ് പുരുഷ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് പ്രത്യുല്‍പാദനശേഷി കുറയ്ക്കുന്നത്.
ഷോപ്പിങിനിടയില്‍ ഇത്തരം ബില്ലുകള്‍ കൈവശം സൂക്ഷിക്കേണ്ടിവരുക സ്വാഭാവികമാണ്. കാഷ് ബില്‍ കൈകൊണ്ടുതൊടുമ്പോള്‍ ഈ രാസവസ്തു കയ്യില്‍ പുരളുന്നു, പിന്നീട് അവ ഭക്ഷണം വഴിയും മറ്റുമായി ശരീരത്തിന് അകത്ത് കടക്കുന്നു.
പുരുഷന്മാരിലെ ലൈംഗികഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളെയാണ് ഇത് ബാധിയ്ക്കുകയെന്ന് ബര്‍ളിനിലെ പ്രമുഖ യൂറോളജിസ്റ്റ് ഫ്രാങ്ക് സോമ്മര്‍ പറയുന്നു.
ഈ രാസവസ്തുകൂടുതലായി ഉള്ളിലെത്തിയാല്‍ കാലക്രമത്തില്‍ പുരുഷന്മാരില്‍ ലൈംഗികശേഷി കുറയുമെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല കുടവയര്‍ ഉണ്ടാവുകയും പിന്നാലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ സംഭവിയ്ക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
സ്ത്രീകളില്‍ സ്തനാര്‍ബുദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഈ രാസവസ്തു കാരണമായേയ്ക്കുമെന്നാണ് സമ്മര്‍ പറയുന്നത്.
കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ ചില സ്റ്റേറ്റുകളില്‍ ഈ രാസവസ്തു ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ടിന്‍ ഫുഡ്, പാനീയങ്ങളുടെ കാനുകള്‍ എന്നിവയില്‍ ഈ രാസവസ്തു ഉപയോഗിക്കുന്നുണ്ട്.