•  

പൂന്തോട്ടപ്പണി ലൈംഗികശേഷി കൂട്ടും!!

Gardening
 
പൂന്തോട്ടനിര്‍മ്മാണവും പൂക്കളും ചെടികളുമായി ബന്ധപ്പെട്ട ജോലികളുമൊക്കെ സ്‌ത്രീകളുടെ ഡിപ്പാര്‍ട്‌മെന്റ്‌ ആണെന്നാണ്‌ പുരുഷന്മാരുടെ പക്ഷം.

എന്നാല്‍ ഈ പരിപാടികളൊക്കെ ഇനി മുതല്‍ പുരുഷന്മാര്‍ ഉത്സാഹത്തോടെ ഏറ്റെടുത്ത്‌ ചെയ്യാന്‍ തുടങ്ങിയേയ്‌ക്കും. കാരണം എന്താണെന്നല്ലേ പൂന്തോട്ടപ്പണി പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ വ്യക്തമായിരിക്കുന്നു.

ദിവസേന തോട്ടത്തില്‍ ചെടികള്‍ നടുക, ചെടികള്‍ നനയ്‌ക്കുക, കൊമ്പുകോതുക തുടങ്ങിയ ജോലികള്‍ ചെയ്‌താല്‍ ലൈംഗിക ശേഷി കൂടുമത്രേ. ആഴ്‌ചയില്‍ ഒരു മുപ്പത്‌ മിനിറ്റെങ്കിലും പൂന്തോട്ട ജോലികള്‍ക്ക്‌ വേണ്ടി മാറ്റിവച്ചാല്‍ പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകാനുള്ള സാധ്യത 38 ശതമാനം കുറയുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

നൃത്തം, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയവയും ലൈംഗിക ശേഷികൂട്ടാനും വന്ധ്യത അകറ്റാനും ഉപകരിക്കുമത്രേ. മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന്‌ ചുരുക്കം. എന്തായാലും ലൈംഗികശേഷി കൂട്ടാനായി കൃത്രിമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലും നല്ലതാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങളെന്നതില്‍ സംശയമില്ല.

വിയന്നയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്‌. ഇവരുടെ പഠന റിപ്പോര്‍ട്ട്‌ യൂറോപ്യന്‍ യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്തായാലും ഇനി മടിക്കേണ്ട വീട്ടിലൊരു നല്ല പൂന്തോട്ടം ഒരുക്കാന്‍ തുടങ്ങിക്കോളൂ.

Story first published: Tuesday, January 20, 2009, 13:56 [IST]

Get Notifications from Malayalam Indiansutras