സ്ഖലനം നടക്കും മുന്പ് ഭോഗചലനങ്ങള്‍ അവസാനിപ്പിക്കുന്പോള്‍ ലിംഗോദ്ധാരണം നഷ്ടപ്പെടുന്നില്ല. അല്‍പ സമയത്തിനു ശേഷം വീണ്ടും ഭോഗം തുടങ്ങുകയും ചെയ്യാം. ഇങ്ങനെയാവുന്പോള്‍ സ്ത്രീയ്ക്കും പുരുഷനും ഒരേ അളവില്‍ പല രതിമൂര്‍ച്ഛകള്‍ സാധ്യമാകും.
ശ്വാസനിയന്ത്രണം.
ലൈംഗികവേഴ്ചയില്‍ ശ്വാസ നിയന്ത്രണത്തിനുളള സ്ഥാനം രതിയുടെ താന്ത്രിക രഹസ്യങ്ങള്‍ എന്ന ലേഖനത്തില്‍ സൂചിപ്പിച്ചതാണ്.
മന്‍ടാക് ചിയയും ഡഗ്ലസ് അരാവയും ചേര്‍ന്നെഴുതിയ ദി മള്‍ട്ടി ഓര്‍ഗാസ്മിക് മാന്‍ എന്ന പുസ്തകത്തില്‍ രതിവേഴ്ചയ്ക്കു വേണ്ടി പരിശീലിക്കേണ്ട ശ്വസനക്രിയകള് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അവ താഴെ പറയുന്നു.
പരിശീലനം 1
1. കസേരയില്‍ നിവര്‍ന്നിരിക്കുക. ചുമലുകളുടേതിന് സമാനമായ അകലത്തില്‍ കാല്‍പാദം തറയില്‍ ഉറപ്പിക്കുക.
2.കൈകള്‍ ഉദരഭാഗത്ത് വച്ച് ചുമലുകള്‍ അയയ്ക്കുക.
3. ആമാശയം വികസിക്കും വരെ ശ്വാസം വലിക്കുക.
4. ആമാശയം ഉളളിലേയ്ക്ക് വലിച്ച് ശക്തിയായി ശ്വാസം പുറത്തേയ്ക്കു വിടുക. നട്ടെല്ലില്‍ സ്പര്‍ശിക്കുവോളം ആമാശയം പുറകോട്ട് വരണം എന്ന ആഗ്രഹത്തോടെയാവണം ഇത് ചെയ്യേണ്ടത്. ഇതോടൊപ്പം ലിംഗവും വൃഷണവും കൂടി ഉളളിലേയ്ക്ക് വലിക്കണം.
5. പതിനെട്ടു മുതല്‍ മുപ്പത്തിയാറു വരെ തവണ മൂന്നും നാലും ഘട്ടങ്ങല്ള്‍ ആവര്‍ത്തിക്കുക.
അടുത്തത് ശ്രദ്ധ കേന്ദ്രീകരിക്കാനുളള പരിശീലനമാണ്. പങ്കാളിയുടെ വികാരങ്ങളിലേയ്ക്കും ശരീരത്തിന്റെ പ്രതികരണങ്ങളിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ശരിയായ ലൈംഗിക വേഴ്ചയ്ക്ക് അത്യാവശ്യമാണ്.
പരിശീലനം 2
1. ഉദരം വികസിപ്പിച്ച് സാവധാനം ശ്വസിക്കുകയും ഉദരം ചുരുക്കി നിശ്വസിക്കുകയും ചെയ്യുക. ഓരോന്നിനെയും ഒരു ശ്വാസമായി എണ്ണുക.
2. വീണ്ടും ഉദരത്തില്‍ നിന്നും ശ്വസിക്കുക. ഒന്നു മുതല്‍ നൂറുവരെ എണ്ണിക്കൊണ്ട് ശ്വസനം തുടരുക. എണ്ണുന്പോള്‍ ശ്വാസനിശ്വാസങ്ങളില്‍ മാത്രം ശ്രദ്ധിക്കുക.
3. ശ്രദ്ധ പതറിയെന്നു തോന്നിയാല്‍ എണ്ണല്‍ ഒന്നു മുതല്‍ വീണ്ടും തുടങ്ങുക.
4. ദിവസം രണ്ടു തവണ ഈ പരിശീലനം ആവര്‍ത്തിക്കുക. ശ്വാസത്തില്‍ മാത്രം ശ്രദ്ധിച്ച് ഒന്നു മുതല്‍ നൂറുവരെ എണ്ണാനുളള ശേഷി സ്വന്തമാക്കുകയാണ് ഇതുവഴി ചെയ്യേണ്ടത്.
പിസി മസില്‍ അഥവാ പ്യൂബെക്കോ സൈജസ് മസില്‍ (pubococcygeus muscile) എന്ന മന്മഥ പേശിയുടെ ധര്‍മ്മമെന്തെന്നും രതിയുടെ താന്ത്രിക രഹസ്യങ്ങള്‍ എന്ന മുന്‍ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. രതിമൂര്‍ച്ഛയുടെ ആനന്ദം ശരീരമാകെ പടര്‍ത്തുന്ന എണ്ണമറ്റ വികാസ സങ്കോചങ്ങളുടെ സംവിധാനം നിര്‍വഹിക്കുന്നത് ഈ പേശികളാണ്.
മന്മഥപേശികളിന്മേലുളള നിയന്ത്രണം സ്വായത്തമാക്കിയാല്‍ പുരുഷന്മാര്‍ക്ക് സ്ഖലനം ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ അനുഭവിക്കാനാവും എന്ന് ഭാരതീയ യോഗശാസ്ത്രങ്ങളും വിശദമാക്കിയിട്ടുളളതാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചുറ്റുമുളള പേശികളിന്മേലാണ് ഈ തരത്തിലുളള ആധിപത്യം സ്ഥാപിച്ചെടുക്കേണ്ടത്.
അതിനുളളതാണ് അടുത്ത പരിശീലനം
പരിശീലനം 3
1. കാല്‍വിരലുകളില്‍ നിന്ന് മൂത്രമൊഴിക്കണം. ബാലന്‍സ് കിട്ടാന്‍ ഭിത്തിയുടെ സഹായവും തേടാം.
2. ആഴത്തില്‍ ശ്വസിക്കുക.
3. സാവധാനം നിശ്വസിക്കുക.അതേസമയം ശക്തിയോടെ മൂത്രം പുറത്തേയ്ക്ക് തളളുക.
4.മന്മഥ പേശി സങ്കോചിപ്പിച്ച് വീണ്ടും ശ്വാസം ഉളളിലേയ്ക്ക് വലിച്ച് മൂത്രവിസര്‍ജനം പാതിവഴിയില്‍ നിര്‍ത്തുക.
5. വീണ്ടും നിശ്വസിച്ചു കൊണ്ട് മൂത്രവിസര്‍ജനം തുടരുക.
6. നാലും അഞ്ചും ഘട്ടങ്ങള്‍ ആവര്‍ത്തിക്കുക. മൂത്രമൊഴിക്കല്‍ ഇടയ്ക്കു നിര്‍ത്തുന്നത് ആറു തവണ വരെ ആവര്‍ത്തിക്കണം.
മന്മഥ പേശികള്‍ ശക്തിപ്പെടുത്തുക.
മന്മഥപേശി അഥവാ പിസി മസില്‍ പരിശീലനം വഴി ശക്തിപ്പെടുത്താനാവും. മേല്‍പറഞ്ഞ പരിശീലനങ്ങളെല്ലാം അതാതിന്‍റെ ലക്ഷ്യം സാധിച്ചു കഴിയുന്പോള്‍ വേണമെങ്കില്‍ അവസാനിപ്പിക്കാവുന്നതാണ്.
അതായത് ലൈംഗികവേഴ്ചയ്ക്കിടയില്‍ ശരിയായ ശ്വാസതാളം ലഭിക്കുന്നുവെങ്കില്‍ ഒന്നാം പരിശീലനം അവസാനിപ്പിക്കാവുന്നതാണ്. ഉദ്ധാരണത്തിനും വേഴ്ചയ്ക്കും ഭംഗം വരാതെ പങ്കാളിയുടെ ശരീരപ്രതികരണങ്ങള്‍ ശ്രദ്ധിക്കാനാകുമെങ്കില്‍ രണ്ടാം പരിശീലനവും തുടരേണ്ടതില്ല.
എന്നാല്‍ ഇവ ഓരോ തവണ ആവര്‍ത്തിക്കുന്തോറും മന്മഥപേശിയ്ക്കു മേലുളള ആധിപത്യം കൂടും എന്നാണ് ഗവേഷകര്‍ പറയുന്നത്. പേശികളുടെ ശക്തിയും വര്‍ദ്ധിക്കും.
സ്ത്രീകള്‍ക്കും പരിശീലിക്കാവുന്നതാണ് അടുത്ത ഘട്ടം. മന്മഥ പേശികളുടെ സങ്കോച വികാസങ്ങള്‍ക്കൊപ്പം വായയ്ക്കും കണ്ണുകള്‍ക്കും ചുറ്റുമുളള പേശികളുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഏകോപിച്ചിരിക്കുന്നു.
പരിശീലനത്തിന്‍റെ പ്രാധ്യാനം മന്മഥപേശികളുടെ സങ്കോചവികാസങ്ങളായതിനാല്‍ മുഖപേശികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കണമെന്നില്ല. താല്‍പര്യമുളളവര്‍ക്ക് അതുകൂടി ചെയ്യാമെന്നേയുളളൂ.
പരിശീലനം 4.
1. പ്രോസ്റ്റേറ്റ്, പെരിണിയം, മലദ്വാരം എന്നിവയ്ക്കു ചുറ്റുമുളള പേശികളില്‍ ശ്രദ്ധയൂന്നി ശ്വാസം ഉളളിലേയ്ക്ക് എടുക്കുക.
2. മേല്‍പറഞ്ഞ ഭാഗങ്ങള്‍ക്കു ചുറ്റുമുളള പേശികള്‍ കഴിയുന്നത്ര സങ്കോചിപ്പിച്ച് നിശ്വസിക്കുക. കണ്ണുകള്‍ക്കും വായയ്ക്കും ചുറ്റുമുളള പേശികള്‍ കൂടി ഈ സമയം സങ്കോചിപ്പിക്കുക.
3. മേല്‍പറഞ്ഞ പേശികളെല്ലാം അയച്ച് ശ്വസിക്കുക.
4. രണ്ടും മൂന്നും ഘട്ടങ്ങളില്‍ പറഞ്ഞതു പോലെ ആവര്‍ത്തിക്കുക. ദിവസം ഒന്പതു മുതല്‍ മുപ്പത്തിയാറു തവണ വരെ ഇത് ആവര്‍ത്തിക്കണം.
ആദ്യമേ പറഞ്ഞതു പോലെ അല്‍പം മെനക്കേടുളള പണിയാണിത്. എന്നാല്‍ കൂടുതല്‍ ആലോചിച്ചാല്‍ അത്ര പ്രയാസകരമല്ലെന്നും കാണാം. ലൈംഗികവികാരം ഏറ്റവും ആഹ്ലാദകരവും അനായാസവും തീവ്രവുമായി അനുഭവിക്കുന്നതിനുളള മാര്‍ഗങ്ങളാണിവ.
കഴിവുകള്‍ സ്വായത്തമാക്കുന്നതാണ് മിടുക്ക്. ആര്‍ജിച്ച ശേഷികള്‍ ഫലപ്രദമായി വിനിയോഗിച്ച് ആദരവും അംഗീകാരവും നേടിയവരെയാണ് മിടുക്കരെന്ന് വിളിക്കുന്നത്.
മേല്‍പറഞ്ഞ പരിശീലനങ്ങളില്‍ നിന്നും നേടിയ കഴിവുകള്‍ എങ്ങനെ കിടക്കയില്‍ ഉപയോഗിക്കാമെന്ന കാര്യം വഴിയെ.