•  

ചുണ്ടുകള്‍ തടിച്ചിരുന്നാല്‍ കൂടുതല്‍ രതിമൂര്‍ച്ച

Lips
 
ലൈംഗികതയില്‍ ചുണ്ടുകള്‍ക്ക് എന്നും വിശേഷപ്പെട്ട സ്ഥാനമുണ്ട്, പ്രത്യേകിച്ചും സ്ത്രീകളുടെ ചുണ്ടുകള്‍ക്ക്. ലൈംഗികതയുടെ ചിഹ്നമായിപ്പോലും ചുണ്ടുകള്‍ ഉപയോഗിക്കാറുമുണ്ട്. നടി സീമയുടെ ചുണ്ടുകള്‍ ഒരുകാലത്ത് സെക്‌സ് അപ്പീലിന്റെ ചിഹ്നമായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.

സുന്ദരമായ ചുണ്ടുകളുള്ളവര്‍ക്ക് ആകര്‍ഷണീയത കൂടുമെന്ന് നമുക്കറിയാം. ആകൃതിയൊത്ത ചുണ്ടുകളുള്ള സ്ത്രീകള്‍ ലൈംഗികതാല്‍പര്യത്തിന്റെ കാര്യത്തിലും മുന്നിലാണത്രേ. പുതിയൊരു പഠനത്തിലാണ് ചുണ്ടും-ലൈംഗികബന്ധത്തിലെ ആവേശവും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

മേല്‍ച്ചുണ്ടിന്റെ മധ്യത്തിലുള്ള ചുനിപ്പുകള്‍ അല്‍പം മുന്നോട്ടുതള്ളിയ ചുണ്ടുള്ളവര്‍ക്കും തടിച്ച കീഴ്ച്ചുണ്ടുകളുള്ളവര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് ലൈംഗികതാല്‍പര്യം കൂടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇങ്ങനെ തടിച്ച ചുണ്ടുള്ളവര്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ച് 12ഇരട്ടിയോളം കൂടുതല്‍ ലൈംഗിക സംതൃപ്തി ലഭിയ്ക്കുമെന്നും രതിമൂര്‍ച്ച അനുഭവിക്കാന്‍ കഴിയുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കോട്‌ലാന്റിലെ ഒരു സര്‍വ്വകലാശാലയിലാണ് ഈ പഠനം നടന്നത്. 250സ്ത്രീകളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രധാനമായും ഇവരുടെ രതിമൂര്‍ച്ചാ രീതികളെ അധികരിച്ചാണ് പഠനം നടന്നത്.

ഗര്‍ഭപാത്രത്തിനകത്തെ ചില ചലനങ്ങളുമായിപ്പോവും ചുണ്ടുകള്‍ക്ക് ബന്ധമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍പോലെതന്നെ ഉദ്ദീപനശേഷിയുള്ളവയാണ് ചുണ്ടുകളെന്നും അതുകൊണ്ടാണ് ഇവയ്ക്ക് ലൈംഗിക ബന്ധത്തില്‍ നിര്‍ണായക റോള്‍ ലഭിയ്ക്കുന്നതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

English summary
Women with bee-stung lips are more attracted to men and are more likely to achieve higher sexual enjoyment than those with flat lips, according to a new study,
Story first published: Thursday, August 11, 2011, 14:28 [IST]

Get Notifications from Malayalam Indiansutras