•  

അവളുടെ രഹസ്യമോഹങ്ങള്‍

കളളക്കടക്കണ്ണില്‍ കാമമെരിച്ച്‌ കിടക്കറയില്‍ ലജ്ജാവതികളായി കിടക്കുന്ന വനിതാരത്‌നങ്ങള്‍ പലപ്പോഴും സ്വന്തം ലൈംഗികമോഹങ്ങള്‍ പങ്കാളിയോട്‌ പറയാറില്ല. പ്രതീക്ഷിച്ചത്‌ കിട്ടിയില്ലെങ്കില്‍ ഒരു ദീര്‍ഘനിശ്വാസത്തിലാണ് അവരുടെ അഭയം. ആണുങ്ങളാണെങ്കില്‍ ഒന്നും ചോദിക്കാറുമില്ല. ഒരു മരണപ്പാച്ചില്‍ നടത്തി തിരിഞ്ഞുകിടന്നുറങ്ങുന്പോള്‍ തൊട്ടപ്പുറത്ത്‌ ഒരു നിശ്വാസത്തിന്റെ രൂപത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മോഹഭംഗങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ പലപ്പോഴും പലര്‍ക്കും മനസുണ്ടാവാറില്ല.

കിടക്കറയിലും ഇഷ്ടങ്ങളും താല്‍പര്യങ്ങളും അറിഞ്ഞും പങ്കിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വ്യക്തിബന്ധവും കൂടുതല്‍ ദൃഢമാകും. ലജ്ജാവതികളെ കാര്യങ്ങള്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കുക എന്നതാണ്‌ വേണ്ടത്‌. എങ്കിലും തുടക്കക്കാര്‍ അറിയാന്‍ സ്‌ത്രീകളുടെ ചില ലൈംഗിക രഹസ്യങ്ങള്‍ ചുവടെയുണ്ട്‌. വായിക്കുക.

രഹസ്യം 1.
ആര്‍ത്തവ കാലം കാമാസക്തമാണ്‌.

ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ കൂടുതല്‍ കാമാസക്തരാകുമെന്നത്‌ സത്യമാണ്‌. നയാഗ്രാ വെളളച്ചാട്ടത്തിലെറിയുന്ന ഇറച്ചിക്കഷണം നനയുന്ന വേഗതയില്‍ അവളുടെ രഹസ്യപുഷ്‌പത്തില്‍ നനവ്‌ പടരും. അതിന്‌ കൂടുതല്‍ അധ്വാനമൊന്നും വേണമെന്നില്ല. ചെറിയ നന്പരുകളില്‍ തന്നെ അവള്‍ വേഴ്‌ചയ്‌ക്ക സന്നദ്ധമാകും.

എന്നാല്‍ ആര്‍ത്തവകാല വേഴ്‌ച കരുതലോടെ ചെയ്യേണ്ട കാര്യമാണ്‌. ഇരുവരും ലൈംഗികാവയവങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്‌. ലൈംഗികമോഹം ഉച്ചസൂര്യനെപ്പോലെ കത്തുന്പോള്‍ തന്നെ അണുബാധയുടെ സാധ്യതയും കൂടുതലാണെന്നര്‍ത്ഥം.

ആര്‍ത്തവകാലത്തുപയോഗിക്കുന്ന പാഡുകളുടെ സാന്നിദ്ധ്യം യോനി വരണ്ടുപോകുന്നതിന്‌ കാരണമായേക്കാം. പഞ്ഞിക്കെട്ട്‌ എടുത്തു മാറ്റിയ ശേഷം ഏതെങ്കിലും ലൂബ്രിക്കന്റ്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ആര്‍ത്തവമില്ലാത്ത കാലത്തേക്കാള്‍ എളുപ്പം അവള്‍ വേഴ്‌ചയ്‌ക്ക്‌ സന്നദ്ധയാകും. ഓര്‍ക്കുക. വരണ്ട യോനിയിലെ ലിംഗപ്രവേശം അവള്‍ക്ക്‌ വേദനാജനകവും അസുഖകരവുമായേക്കാം. അതുകൊണ്ട്‌ ലിംഗപ്രവേശം വളരെ കരുതലോടെ വേണം. ഇനിയും വേണമെന്ന ബോധം ആണിന്‌ ഉണ്ടായിരിക്കണം.

ലൈംഗികഹോര്‍മോണുകള്‍ ആര്‍ത്തവവേളയില്‍ കൂടുതലായി സ്രവിക്കപ്പെടുന്നതിനാലാണ്‌ അവള്‍ ഇക്കാലത്ത്‌ കൂടുതല്‍ കാമാസക്തയായി മാറുന്നത്‌.

രഹസ്യം 2
അവസാനമില്ലാത്ത വേഴ്‌ചകള്‍ വേണ്ടേ വേണ്ട.

സെക്‌സ്‌ സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്‌ക്കാത്ത വേഴ്‌ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി കാണുന്പോഴൊക്കെ എപ്പോഴും വേഴ്‌ചയ്‌ക്കു മുതിരരുത്‌.

ലൈംഗിക സംതൃപ്‌തയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുന്നത്‌ വലിയ കാര്യം തന്നെയാണ്‌. എന്നുവച്ച്‌ ദിവസത്തില്‍ നാലും അഞ്ചും തവണ ബന്ധപ്പെടണമെന്ന്‌ ശഠിക്കരുത്‌. അധികമായാല്‍ വേഴ്‌ചയും വിഷം തന്നെ.

ഓര്‍ക്കുക സ്‌ത്രീകള്‍ സ്‌നേഹിതനെയും കാമുകനെയും ഇഷ്ടപ്പെടും. എന്നാല്‍ അവള്‍ ഒരിക്കലും ഒരു കാമയന്ത്രത്തെ ഇഷ്ടപ്പെടില്ല.

രതിമൂര്‍ച്ഛ നന്നായി ആസ്വദിക്കുന്നവരാണ്‌ സ്‌ത്രീകള്‍. പുരുഷന്മാരേക്കാള്‍ ആഴത്തില്‍. ഒന്നു കഴിഞ്ഞ്‌ തൊട്ടടുത്ത വേഴ്‌ചയ്‌ക്ക്‌ പുരുഷനെക്കാള്‍ വേഗത്തില്‍ അവള്‍ സജ്ജയാകും എന്നതും സത്യമാണ്‌.

പക്ഷേ, ഓര്‍ക്കുക രതിമൂര്‍ച്ഛ ഒന്നു തന്നെ ധാരാളമാണ്‌. രണ്ടാമത്‌ ലഭിക്കുന്നത്‌ ബോണസായി മാത്രം കാണുക. എന്നുവച്ചാല്‍ ഒരു രതിമൂര്‍ച്ഛയ്‌ക്കു വേണ്ടി ആത്മാര്‍ത്ഥമായ ശ്രമമാകാം. അതിനൊപ്പം ഒന്നു കൂടികിട്ടുന്നെങ്കില്‍ നന്നായി ആസ്വദിക്കുക. അതിനപ്പുറം അവള്‍ ആഗ്രഹിക്കുന്നില്ല. ബലവും ശക്തിയും അമിതമായി പ്രയോഗിച്ച്‌ രതിമൂര്‍ച്ഛ കൈവരിക്കേണ്ടതില്ല.

അവളിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടത്‌ എപ്പോള്‍ എന്നറിയും പോലെ തന്നെ പ്രധാനമാണ്‌ റിലാക്‌സ്‌ ചെയ്യേണ്ടത്‌ എപ്പോഴാണ്‌ എന്നറിയുന്നതും.

അത്‌ അറിഞ്ഞ്‌, അവളുടെ വിടര്‍ന്ന കൈകളിലേയ്‌ക്ക്‌ വീണ്‌ ആ മുടിയിതളുകളുടെ സുഗന്ധം നുകര്‍ന്ന്‌ മാറില്‍ ചേര്‍ന്നു കിടക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണേ..

Story first published: Sunday, May 20, 2007, 5:30 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more