പുരുഷ ഹോര്‍മ്മോണായ ടെസ്റ്റാസ്റ്റിറോണിന്റെ ഉല്‍പാദനം കുറയുന്ന അവസ്ഥയാണ് പരുഷന്മാരിലെ ആര്‍ത്തവവിരാമം. നാല്‍പ്പത് വയസ്സിന് ശേഷമാണ് ഈ ഹോര്‍മ്മോണില്‍ ക്രമേണ കുറവു വരുന്നത്. ഇത് ലൈംഗിക താല്‍പര്യങ്ങള്‍ കുറയ്ക്കുന്നു.
ചിലരില്‍ മുപ്പത് വയസ്സുമുതല്‍ തന്നെ ഹോര്‍മോണില്‍ കുറവനുഭവപ്പെട്ടുതുടങ്ങും. ആരോഗ്യമുള്ളവരില്‍ ഇത് അധികം പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് പറയാറുള്ളത്. ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണരീതികളും ഇക്കാര്യത്തില്‍ വില്ലന്മാരാകുന്നുണ്ട്.
ഇക്കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗിക സംബന്ധമായ അസുഖങ്ങള്‍ കൂടിവരുകയാണ്. സ്ത്രീകളില്‍ ഗര്‍ഭധാരണ സംബന്ധമായ പ്രശ്‌നങ്ങളാണ് കൂടുതലെങ്കില്‍ ലൈംഗികസ്വാധീനക്കുറവുപോലുള്ള പ്രശ്‌നങ്ങളാണ് പുരുഷന്മാര്‍ ഏറെയും അഭിമുഖീകരിക്കുന്നത്.
ജീവിത ശൈലിയിലും ഭക്ഷണരീതിയിലുമെല്ലാം ഒന്നു ശ്രദ്ധിച്ചാല്‍ പുരുഷന്മാര്‍ക്ക് ആര്‍ത്തവിരാമത്തെ കുറച്ച് കാലത്തേയ്‌ക്കെങ്കിലും അകറ്റി നിര്‍ത്താമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ടിസ്റ്റാസ്റ്റിറോണ്‍ കുറയാനുള്ള കാരങ്ങള്‍
പൊണ്ണത്തടി, അമിത മദ്യപാനം, പുകവലി, അമിത രക്തസമ്മര്‍ദ്ദം, മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, വ്യായാമമില്ലാത്ത അവസ്ഥ, ശരീരത്തില്‍ രക്തചംക്രമണം കുറയുക എന്നിവയെല്ലാം കാരണം പുരുഷന്മാരില്‍ ആര്‍ത്തവവിരാമമെന്ന അവസ്ഥയുണ്ടാകുന്നു.
മറികടക്കാനുള്ള വഴികള്‍
കൃത്യമായ വ്യായാമം, നല്ല ഉറക്കം എന്നിവയ്‌ക്കൊപ്പം അമിത മദ്യപാനം പുകവലി എന്നിവയോട് ഗുഡ് ബൈ പറയാം. കാപ്പി ചായ കോള തുടങ്ങിയ പീനിയങ്ങളുടെ ഉപയോഗം നിയന്ത്രിയ്ക്കുക.
ധാരാളം ശുദ്ധജലം കുടിയ്ക്കുക. പൊണ്ണത്തിടിയുണ്ടാക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ പാടേ ഉപേക്ഷിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഉറപ്പാണ് നിങ്ങളുടെ സ്മാര്‍ട്‌നസ് നീണ്ടുനില്‍ക്കും.
ചികിത്സ
ചില ശാരീരിക പരിശോധനകളിലൂടെ ഈ പ്രശ്‌നം കണ്ടെത്താന്‍ കഴിയും. രക്തത്തിലെ ഹോര്‍മ്മോണ്‍ അളവ് പരിശോധിക്കുകകയാണ് ഇതില്‍ പ്രധാന മാര്‍ഗ്ഗം. ഹോര്‍മ്മോണിന്റെ അളവ് കുറവാണെങ്കില്‍ ഇപ്പോള്‍ അത് വര്‍ധിപ്പിക്കാനുള്ള ചികിത്സ ലഭ്യമാണ്.
ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിയ്ക്കടിയില്‍ പിടിപ്പിക്കുന്ന രീതിയിലും ഹോര്‍മ്മോണ്‍ വര്‍ധിപ്പിക്കാ. പക്ഷേ ഈ ചികിത്സാ രീതികളില്‍ പാര്‍ശ്വഫലങ്ങള്‍ ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക, അതുതന്നെ മാര്‍ഗ്ഗം.