•  

രതിമൂര്‍ച്ഛയിലെത്താന്‍ കുറുക്കുവഴികള്‍

ലൈംഗികതയ്ക്കു വേണ്ടി ഏറ്റവും കൊതിക്കുകയും അതിലെ വൈവിദ്ധ്യത്തിനു വേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധരായിരിക്കുകയും ചെയ്യുന്ന ഭൂമിയിലെ ഏക ജീവി വര്‍ഗമാണ് മനുഷ്യന്‍. എന്തുകൊണ്ടാണ് മനുഷ്യനില്‍ ഇത്ര ലൈംഗികാഭിനിവേശം? ഏറ്റവും ലളിതമായ ഉത്തരം ഇതാണ്.

പ്രത്യുല്‍പാദനം മാത്രമല്ല, മനുഷ്യലൈംഗികതയുടെ ലക്ഷ്യം. അതിനപ്പുറം ശാരീരികവും മാനസികവുമായ ആനന്ദത്തെ അത് ലക്ഷ്യമിടുന്നു. സ്ത്രീപുരുഷ ബന്ധത്തെ ഏറ്റവും ദൃഢവും സമ്പന്നവുമാക്കുന്നത് ലൈംഗികതയാണ്. ലൈംഗികതയിലെ ഒഴിവാക്കാനാവാത്ത അനുഭവമാണ് രതിമൂര്‍ച്ഛ.

രതിമൂര്‍ച്ഛ എന്ന ജൈവീകാനുഭവമാണ് മനുഷ്യ ലൈംഗികതയെ ഏറ്റവും ആനന്ദകരവും ആവേശകരവുമാക്കുന്നത്. രതിമൂര്‍ച്ഛയിലെത്താത്ത ലൈംഗികവേഴ്ച വെറും ശാരീരിക നിലവാരത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ലൈംഗികവേഴ്ചയില്‍ മനോസംതൃപ്തി ലഭിക്കണമെങ്കില്‍ രതിമൂര്‍ച്ഛയിലെത്താതെ നിര്‍വാഹമില്ല.

ഒരേ ലൈംഗിക വേഴ്ചയില്‍ നിന്ന് ബഹുതലത്തിലുളള രതിമൂര്‍ച്ഛ അനുഭവിക്കാനുളള കഴിവും മനുഷ്യനുണ്ട്. മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം എന്ന് വ്യാപകമായി വ്യവഹരിക്കപ്പെടുന്ന ഈ ശേഷി കൈവരിക്കുന്നതിന് പ്രയത്നവും പരിശീലനവും ആവശ്യമുണ്ട്. താഴെ പറയുന്ന ചില വിദ്യകള്‍ സ്വായത്തമാക്കിയാല്‍ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം നിങ്ങള്‍ക്കും കൈയെത്തിപ്പിടിക്കാം.

സ്ത്രീകള്‍ക്കാണ് മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അനുഭവിക്കാനുളള ശാരീരികമായ കഴിവു് കൂടുതലുളളത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എന്ന മട്ടില്‍ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയും വിധമാണ് സ്ത്രീശരീരത്തിന്റെ നിര്‍മ്മിതി. സ്ഖലനത്തിലൂടെ പുരുഷന് രതിമൂര്‍ച്ഛ ലഭിച്ചു കഴിഞ്ഞാല്‍, അടുത്തതിനു വേണ്ടി ശരീരത്തിന് ദീര്‍ഘനേരത്തെ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. എന്നാല്‍ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം പുരുഷന് തീര്‍ത്തും നിഷിദ്ധമാണെന്ന് ഇതിനര്‍ത്ഥമില്ല. സ്ഥിരമായി മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അനുഭവിക്കുന്ന ആണ്‍ പെണ്‍ ശരീരങ്ങള്‍, കരുത്തും ആരോഗ്യവും നിറഞ്ഞതായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഏറ്റവും തീവ്രമായും അങ്ങേയറ്റം തൃപ്തികരമായും ലൈംഗികത ആസ്വദിക്കാന്‍ കഴിയുക ഭാഗ്യമാണ്. പങ്കാളികള്‍ രണ്ടുപേര്‍ക്കും എപ്പോഴൊക്കെ ലൈംഗിക താല്‍പര്യം ഒന്നിച്ചു വരുന്നോ, അപ്പോഴെല്ലാം വേഴ്ച നടത്തുക തന്നെ വേണം. മോഹപൂര്‍ത്തീകരണത്തിന് എന്തുവില കൊടുത്തും സാഹചര്യമൊരുക്കാനുളള സന്നദ്ധത, ഇരുവരുടെയും മാനസികാരോഗ്യത്തെ കെടാതെ നിലനിര്‍ത്തും.

പങ്കാളികളില്‍ ഒരാള്‍ക്ക് പാതി താല്‍പര്യമേയുളളൂവെങ്കില്‍, ഇമ ചിമ്മുന്നതു പോലെയോ ശ്വാസം കഴിക്കുന്നതു പോലെയോ തികച്ചും യാന്ത്രികമായ ഒരു ശാരീരിക പ്രവൃത്തി മാത്രമായി അത് താഴും.

ഇണകള്‍ രണ്ടുപേരും ശരീരം പരസ്പരം നന്നായി അറിഞ്ഞിരിക്കണമെന്നതാണ് രതിമൂര്‍ച്ഛയുടെ ബാലപാഠം. ശരീരവും ശാരീരിക പ്രതികരണങ്ങളും ഇരുവര്‍ക്കും പരസ്പരം കാണാപ്പാഠമായിരിക്കണം. എവിടെ തൊട്ടാല്‍ ഉണരുമെന്നും എവിടെ അമര്‍ത്തിയാല്‍ ഉറവ പൊട്ടുമെന്നും എവിടെ തഴുകിയാല്‍ ഇമയടയുമെന്നും ഇരുവരും അറിഞ്ഞിരിക്കണം.

അടുത്ത പേജില്‍
സുന്ദര സുരഭില ഭാവനകള്‍

Story first published: Wednesday, August 27, 2008, 18:39 [IST]

Get Notifications from Malayalam Indiansutras