•  

സുന്ദര സുരഭില ഭാവനകള്‍

ലൈംഗിക ഫാന്റസികള്‍ വേഴ്ചയെ ജ്വലിപ്പിക്കുന്ന ഇന്ധനങ്ങളാണ്. ഇണ കൊതിക്കുന്നതിനും അപ്പുറത്ത് അവന്റെ/അവളുടെ ഭാവന പൊലിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ ബന്ധം മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ പട്ടികയില്‍ പെടുത്താം. ലഭിക്കുന്നതിനപ്പുറം കൊടുക്കാന്‍ ശീലിക്കുക എന്ന അടിസ്ഥാന നിയമം എപ്പോഴും കിടക്കയില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞാല്‍ സംതൃപ്തിയുടെ പുഞ്ചിരി ദമ്പതികളുടെ ചുണ്ടില്‍ കെടാതെ നില്‍ക്കും.

നിയമരാഹിത്യമാണ് ലൈംഗികതയുടെ മുഖമുദ്രയെന്നതാണ് ഈ പാഠത്തിന്റെ മറുപുറം. പങ്കാളികളാണ് അവര്‍ക്കു വേണ്ട നിയമങ്ങളും ചട്ടങ്ങളുമൊക്കെ നിര്‍വചിക്കുന്നത്. അതെങ്ങനെ നടപ്പില്‍ വരുത്തണമെന്നും അവര്‍ തന്നെ നിശ്ചചിക്കും. ആസക്തിയുടെ ഉന്നതങ്ങളിലേയ്ക്ക് കയറിപ്പോകാന്‍ സഹായിക്കുന്ന ഒന്നും കിടപ്പറയില്‍ വര്‍ജ്യമല്ല.

ലക്ഷ്യമോ ആസൂത്രണമോ ഇല്ലാതെ വേഴ്ചയിലേര്‍പ്പെടുന്നതു കൊണ്ടാണ് മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം പല ദമ്പതികള്‍ക്കും എത്തിപ്പിടിക്കാനാവാത്തത്. ക്ഷീണവും ബോറടിയും എളുപ്പം തോന്നുന്നതും ഈ തയ്യാറെടുപ്പില്ലായ്മ കൊണ്ടാണ്. കൊച്ചു വര്‍ത്തമാനവും ആമുഖലീലകളും ഇത്തിരി ചൂടുളള തമാശകളുമൊക്കെ കിടപ്പു മുറിയില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ ലൈംഗിക വേഴ്ച വ്യര്‍ത്ഥമായ ശാരീരിക വ്യായാമത്തിലേയ്ക്ക് ചുരുങ്ങിപ്പോകും.

വേഴ്ചയിലേര്‍പ്പെടും മുമ്പ് മനസും ശരീരവും തീര്‍ത്തും ഫ്രെഷ് ആവണം. ഇളം ചൂടുവെളളത്തില്‍ കുളിക്കുന്നത് നല്ലത്. ലഘു ഭക്ഷണമേ ആകാവൂ. ഒരു ഗ്ലാസ് പാല്‍ രതിയെ ഊര്‍ജസ്വലമാക്കും. വേഴ്ചയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം പ്രധാനമാണ്. അന്തരീക്ഷം പൊതുവേ പ്രചോദിപ്പിക്കുന്നതായിരിക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ല.

വസ്ത്രധാരണവും സുഗന്ധദ്രവ്യം പൂശലുമൊക്കെ മാദക മോഹം ഉണര്‍ത്തും വിധമാകണം. ആലിംഗനത്തിന്റെ വലയത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ പുറംലോകം മറക്കണം. പരസ്പരം രതിമേഖലകള്‍ ഉണര്‍ത്തുന്നതില്‍ മാത്രമാകണം ശ്രദ്ധ. കാതിലൊഴുകുന്ന കിന്നാരം മുതല്‍, കവിത രചിക്കുന്ന വിരലുകള്‍ക്കും കൈപ്പടങ്ങള്‍ക്കും വരെ, ഒരു വിചാരം, ഒരു ലക്ഷ്യം.. ഉണരുമീ വികാരം.

ലിംഗയോനീ വേഴ്ചയ്ക്കു മുമ്പ് പരസ്പരം സ്വയം ഭോഗം ചെയ്യുന്നത് മള്‍ട്ടിപ്പിള്‍ ഓര്‍ഗാസത്തിലെത്താന്‍ പങ്കാളികളെ സഹായിക്കും. സമ്പൂര്‍ണ രതിമൂര്‍ച്ഛ എന്നത് മനസിന്റെ അനുഭവമാണ്. മനസ് പൂര്‍ണമായും അര്‍പ്പിച്ചില്ലെങ്കില്‍, രതിമൂര്‍ച്ഛ അനുഭവപ്പെട്ടാലും അതിന് വേണ്ടത്ര ആഴമുണ്ടാവുകയില്ല.

കുറുക്കുവഴികളോ, തന്ത്രങ്ങളോ ഉപദേശ നിര്‍ദ്ദേശങ്ങളോ ഒരിക്കലും നിങ്ങളെ രതിമൂര്‍ച്ഛയിലെത്തിക്കില്ല. പങ്കാളിയുടെ മേനിയില്‍ ഇണ നടത്തുന്ന പരീക്ഷണങ്ങളാണ് രതിമൂര്‍ച്ഛയിലെത്തുന്നത്. ശരീരവും മനസും പൂര്‍ണമായും അര്‍പ്പിച്ച്, തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, വീഴ്ചകളില്‍ മനമിടറാതെ മുന്നോട്ടു പോയാല്‍ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസത്തിന്റെ വഴികള്‍ തുറന്നു വരും.

മുന്‍പേജില്‍
രതിമൂര്‍ച്ഛയിലെത്താന്‍ കുറുക്കുവഴികള്‍

Story first published: Wednesday, August 27, 2008, 18:42 [IST]

Get Notifications from Malayalam Indiansutras