•  

കിടക്ക വിരിക്കാം, ആകാശത്തിനു കീഴേ..

സമയകാലങ്ങള്‍ക്കപ്പുറം ആസ്വദിക്കേണ്ടതാണ് രതി. ഒരേ മുറിയില്‍, ഒരേ കിടക്കയില്‍, ഒരേ തരത്തില്‍ ഒരനുഷ്ഠാനം പോലെ ആവര്‍ത്തിക്കുന്ന വേഴ്ച ദമ്പതികളില്‍ മടുപ്പും വിരക്തിയും സൃഷ്ടിക്കുന്നതില്‍ അത്ഭുതമില്ല. വ്യത്യസ്തതയാണ് രതിയുടെ ചൈതന്യവും ശക്തിയും.

വിശാലമായ ആകാശത്തിന്‍ കീഴില്‍, ഇളംചൂടുളള സൗരകിരണങ്ങളേറ്റ്, ഇളംകാറ്റിന്റെ കുളിരു നുകര്‍ന്ന് രതിയാസ്വദിക്കാന്‍ കഴിഞ്ഞാല്‍.... ചിന്തകള്‍ പോലും വികാരത്തീയില്‍ നിന്നുരുകും.

വാതില്‍പ്പുറ രതി അതിസുന്ദരമായ അനുഭവമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിനും മനസിനും ഉജ്ജ്വലമായ ഉണര്‍വേകുന്ന അനുഭൂതിയുടെ ആരോഹണം. സൂര്യരശ്മികള്‍ യഥേഷ്ടം പതിക്കുമ്പോഴാണത്രേ, ശരീരം പരമമായ ശാന്തിയിലെത്തുന്നത്. ശരീരത്തിന്റെയും സൂര്യന്റെയും ജൈവതാളം ഒന്നായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വിശദീകരണമുണ്ട്.

ആഴമേറിയ വിഷാദങ്ങളില്‍ നിന്ന് ശരീരത്തെയും മനസിനെയും ഉണര്‍ത്താന്‍ പ്രകൃതിക്കുളള ശേഷി ആരും സമ്മതിക്കും. ശരത്കാലവും വസന്തവുമാണ് പുറംവാതില്‍ രതിയ്ക്ക് പറ്റിയ കാലം. വികാരങ്ങള്‍ക്ക് പുതിയ ഭാഷ്യമെഴുതാന്‍ ദൈവം ഒരുക്കിയ വേളയത്രേ ഇത്.

തുറസായ സ്ഥലത്ത് (ആരും കാണില്ലെന്ന് ഉറപ്പു വരുത്തണേ! സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ക്ലിപ്പിംഗുകള്‍ വഴി ലോകം കണ്ടിട്ട് ദാറ്റ്സ് മലയാളത്തിനു നേരെ കൊടുവാളെടുക്കരുത്) വിവസ്ത്രയാകുന്നത് ആഴമേറിയും പ്രാകൃതവും വന്യവുമായ ആസക്തിയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാഹസികമായ രതിയില്‍ വികാരം സ്വയംഭൂവാകും. ലൈംഗികാവയവങ്ങളിലേയ്ക്ക് ചോര ഇരച്ചു കയറും.

അടുത്ത പേജില്‍
തിളച്ചു തൂവട്ടെ, വന്യമോഹങ്ങള്‍..

Story first published: Wednesday, September 3, 2008, 15:01 [IST]

Get Notifications from Malayalam Indiansutras