•  

തിളച്ചു തൂവട്ടെ, വന്യമോഹങ്ങള്‍..

പുറംവാതില്‍ രതിക്ക് പങ്കാളികള്‍ വേണമെന്നും നിര്‍ബന്ധമില്ല. തുറസായ സ്ഥലത്ത് സ്വയംഭോഗം ചെയ്യുന്നതും മികച്ച വൈകാരികാനുഭൂതിയാണ് നല്‍കും. സ്വശരീരത്തില്‍ അടിച്ചമര്‍ത്തി വെച്ചിരിക്കുന്ന വികാരങ്ങള്‍ സമ്പൂര്‍ണമായി തിളച്ചു തൂവാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചില തമാശകള്‍ നല്ലതാണ്. കാറ്റും സൂര്യനും ഭൂമിയും വെള്ളവും ഒരേ വികാരത്തോടെ കൈകോര്‍ക്കുമ്പോള്‍ നഗ്നമേനി അനുഭൂതിയുടെ ഏഴാം സ്വര്‍ഗത്തിലേയ്ക്ക് പറന്നുയരും.

പുറംവാതില്‍ രതിയുടെ ഏറ്റവും പ്രധാന സവിശേഷത ഇതാണ്. വികാരത്തിന് അനുയോജ്യമായ പശ്ചാത്തലം പ്രകൃതിയില്‍ നിന്ന് കണ്ടെത്താനാവുന്നു. പുല്‍പരപ്പിലോ, വെളളത്തിനടിയിലോ, മരക്കുറ്റിയുടെ മീതെയോ, വൃക്ഷച്ചില്ലയിലോ, മണല്‍ത്തിട്ടയിലോ, വെറും തറയിലോ കുന്നിന്‍ ചരിവിലോ ഒക്കെ രതിയുടെ വ്യത്യസ്തതകള്‍ പരീക്ഷിക്കാനുളള മോഹം തന്നെ ആവേശമുണര്‍ത്തുമെന്നുറപ്പ്.

വ്യത്യസ്തമായ വേഴ്ചാ നിലകളും തന്ത്രങ്ങളും പരിശീലിക്കാനും ചാതുര്യം നേടാനും പുറംവാതില്‍ രതി ഒരു മാര്‍ഗമാണ്.

രതിയ്ക്കുളള സ്ഥലം തിര‍ഞ്ഞെടുക്കുന്നതിലും നൈസര്‍ഗികമായ ശേഷി ഉപയോഗിക്കണം. ആവേശകരമായ ചുംബനങ്ങളിലും ഊഷ്മളമായ ആലിംഗനങ്ങളിലും മാത്രം ഒതുക്കുകയാണ് ലക്ഷ്യമെങ്കില്‍ അല്‍പം ഒളിവും മറവുമൊക്കെ മതിയെന്നു വെയ്ക്കാം. ഒന്നു കെട്ടിപ്പിടിക്കുന്നതോ ഇത്തിരി ചുംബിക്കുന്നതോ മറ്റുളളവര്‍ കണ്ടാലും കുഴപ്പമില്ലെന്നുളളവര്‍ക്ക് ഈയൊരു മുന്‍കരുതലും വേണമെന്നില്ല.

എന്നാല്‍ മുഴുനീള രതിയാണ് ഉദ്ദേശമെങ്കില്‍ സ്ഥലം തെരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂര്‍വം വേണം. പ്രകൃതിയുടെ മര്‍മ്മരവും അനുസരണയില്ലാത്ത കാറ്റും മാത്രമേ ആ സ്വകാര്യതയില്‍ ശല്യപ്പെടുത്താനെത്താവൂ. പാര്‍ക്കുകള്‍, മരത്തണല്‍, കാട്, പൂന്തോട്ടം ഇങ്ങനെ എവിടെയും അല്‍പം സ്ഥലം കണ്ടെത്താം. ഭാവനയും സാഹസികതയും കൂടെ വേണമെന്ന് ചുരുക്കം.

കിടപ്പു മുറിയിലെ രതിയെക്കാള്‍ പുറംലോകത്തെ രതിയ്ക്ക് വൈവിദ്ധ്യപൂര്‍ണമായ അനുഭൂതി നല്‍കാന്‍ കഴിയുമെന്ന് മനസിലായില്ലേ.. ഏതാനും മണിക്കൂര്‍ മുതല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന തരത്തിലും ലൈംഗികത ആസ്വദിക്കാം. രണ്ടുപേരും മാത്രമുളള ഒരു ഔട്ടിംഗ്. ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കുക. രതി സ്വപ്നങ്ങള്‍ കൊതിതീരെ പങ്കുവെയ്ക്കുക. വേഴ്ചാരീതിയിലും ശൈലിയിലും ചില പരീക്ഷണങ്ങള്‍ നടത്തി തിരികെ വീട്ടിലേയ്ക്ക്... എന്നെന്നും ഓര്‍മ്മിക്കാന്‍ സുഖമുളള ഒരു സ്വപ്നം പോലെയാകും ഈ അനുഭവവും.

എന്ന്, എവിടെയെന്ന് ഇപ്പോഴേ ആലോചന തുടങ്ങുക. ഭൂഗോളമാകട്ടെ നിങ്ങളുടെ കിടപ്പറ. ആകാശമാകട്ടെ, മേല്‍പ്പുര. ഇളംകാറ്റ് പുതപ്പു വിരിച്ചു കഴിഞ്ഞു, മനസില്‍ കെട്ടിയിട്ട വന്യമായ വികാരങ്ങള്‍ പുറത്തു വരട്ടെ.. അല്‍പം കാടത്തമായാലും കുഴപ്പമൊന്നുമില്ല..

നിയമപ്രകാരമുളള മുന്നറിയിപ്പ് : കാമറയുളള മൊബൈല്‍ ഫോണുകളുമായി തെറിച്ച പിള്ളേര്‍ നിങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് അതിക്രമിച്ചു കടന്നേക്കാം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..

മുന്‍ പേജില്‍
കിടക്ക വിരിക്കാം, ആകാശത്തിനു കീഴേ..

Story first published: Wednesday, September 3, 2008, 15:05 [IST]

Get Notifications from Malayalam Indiansutras