•  

എന്താണ് ഹൈമണോറഫി

ഒരു ചെറിയ ശസ്‌ത്ര ക്രിയയിലൂടെ സ്‌ത്രീകള്‍ക്ക്‌ തങ്ങളുടെ പരിശുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാമെന്നാണ്‌ വൈദ്യശാസ്‌ത്രത്തിന്റെ വാഗ്‌ദാനം. (കന്യാചര്‍മ്മ പുനസ്ഥാപന ശസ്‌ത്രക്രിയ (ഹൈമണോറഫി)യെ സാദാ പ്ലാസ്റ്റിക്‌ സര്‍ജറിയെന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിയ്‌ക്കാം. ഇത്തരം സര്‍ജറികള്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഒരു സാദാ സംഭവമായി മാറിയെന്ന്‌ കേള്‍ക്കുമ്പോള്‍ ഇതിന്റെ ജനപ്രീതിയെത്രയെന്ന്‌ ഊഹിയ്‌ക്കാമല്ലോ.

ഈ ചെറു ശസ്‌ത്രക്രിയയിലൂടെ ഛേദ്ദിയ്‌ക്കപ്പെട്ട ചര്‍മ്മം പുനസ്ഥാപിയ്‌ക്കാന്‍ കഴിയും. ശസ്‌ത്രക്രിയ ചെയ്‌താലും അധികം ദിവസം ആശുപത്രിയില്‍ കഴിയേണ്ട ആവശ്യമില്ലാത്തതിനാല്‍ വിവാഹത്തിന്‌ ഏതാനും ദിവസം മുമ്പ്‌ വേണമെങ്കിലും ഇതിന്‌ വിധേയയാകാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ടെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിയ്ക്കുകയാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്.

പല രാജ്യങ്ങളിലും ഹൈമണോറഫി നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടേറെ രാജ്യങ്ങളില്‍ ഇപ്പോഴും ഇതിന്‌ നിയമപരമായി വിലക്കുണ്ട്. അമേരിക്കയില്‍ ചെറുകിട ക്ലിനിക്കുകളില്‍ പോലും ഈ ശസ്‌ത്രക്രിയകള്‍ക്കുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്‌. ഫ്രാന്‍സ്‌ പോലെയുള്ള രാജ്യങ്ങളില്‍ ലൈംഗിക പീഡനങ്ങളോ അപകടങ്ങളോ മൂലം കന്യാചര്‍മ്മത്തിന്‌ ക്ഷതേമേല്‌ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ ശസ്ത്രക്രീയ നല്‍കാന്‍ പണം ഇളവും ലഭിയ്ക്കും.

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഈയൊരു സൗകര്യത്തെയും പലരും തെറ്റായി ഉപയോഗിക്കുന്ന പ്രവണതകളും കുറവല്ല. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന പലരും തന്റെ മോശം ഭൂതകാലം മറച്ചുവെയ്ക്കുന്നതിനായി ഹൈമണോറഫിയെ ആശ്രയക്കാറുണ്ട്‌. ഇതിന്‌ പുറമെ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും പലരും ഈയൊരു വിദ്യയുടെ സഹായം തേടാറുണ്ട്‌.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച അഭയ കേസുമായി ബന്ധപ്പെട്ടും കന്യാചര്‍മ്മ ശസ്‌ത്രക്രിയയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.


അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി രഹസ്യമായി കൃത്രിമമായി കന്യാചര്‍മ്മം ശസ്‌ത്രക്രിയയിലൂടെ പുനസ്ഥാപിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന്‌ സംശയമുയര്‍ന്നതിനെ തുടര്‍ന്ന്‌ ഇവരെ സിബിഐ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. സിസ്റ്റര്‍ സെഫി ഇത്തരം ശസ്‌ത്രക്രിയക്ക്‌ മുമ്പ്‌ വിധേയയായിട്ടുണ്ടെന്നും സിബിഐ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുന്‍ പേജില്‍
കന്യകയാകാന്‍ എന്തെളുപ്പം !!

Story first published: Monday, February 9, 2009, 16:40 [IST]

Get Notifications from Malayalam Indiansutras