സ്‌ത്രീയുടെ പരിശുദ്ധി തെളിയിക്കാന്‍ പ്രത്യേക മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കിലും പൊതുവെ പുരുഷന്‍മാര്‍ സ്‌ത്രീയുടെ പരിശുദ്ധി കണക്കാക്കുന്നത് അവരുടെ കന്യാചര്‍മ്മത്തെ അടിസ്ഥാനമാക്കിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരു സ്‌ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അവരുടെ കന്യാചര്‍മ്മത്തിന് ക്ഷതമേല്‌ക്കുമെന്നും അങ്ങനെയെങ്കില്‍ അവര്‍ കന്യകയല്ലെന്നുമാണ് പൊതുവെ സമൂഹം വിശ്വസിയ്‌ക്കുന്നത്. എന്നാല്‍ ലൈംഗിക ബന്ധം മാത്രമല്ല മറ്റു പല കാരണങ്ങള്‍ കൊണ്ടും കന്യാചര്‍മ്മത്തിന് ക്ഷതമേല്‌ക്കാമെന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന കാര്യം സത്യമാണ്. കായിക പ്രവര്‍ത്തികളാണ് ഇതില്‍ പ്രധാനമായവ.
എന്തായാലും ഈ വിശ്വാസം തകരാതെ കാത്തു സൂക്ഷിയ്‌ക്കാന്‍ സ്‌ത്രീകള്‍ക്ക് ഇന്ന് തുണയാകുന്നത് ആധുനിക വൈദ്യശാസ്‌ത്രമാണ്. ലൈംഗിക ബന്ധത്തിലൂടെയോ അല്ലെങ്കില്‍ മറ്റു രീതികളിലോ ക്ഷതമേറ്റ കന്യാചര്‍മ്മം പുനസ്ഥാപിച്ച് കൊണ്ടാണ് വൈദ്യശാസ്‌ത്രം സ്‌ത്രീകളെ സഹായിക്കുന്നത്.
പലപ്പോഴും ലൈംഗിക പീഡനങ്ങളേല്‌ക്കേണ്ടി വരുന്ന സ്‌ത്രീകള്‍ തങ്ങളുടെ ഭാവി ജീവിതത്തെ ഈ സംഭവം ബാധിയ്‌ക്കാതിരിയ്‌ക്കാതിരിക്കാന്‍ ഇത്തരം ശസ്‌ത്രക്രിയകളെ ആശ്രയിക്കാറുണ്ട്.
അടുത്ത പേജില്‍
എന്താണ് ഹൈമണോറഫി