മനുഷ്യരില്‍ ചിലര്‍ സ്വവര്‍ഗാനുരാഗികളായി മാറുന്നതെന്തുകൊണ്ടാണെന്നത് ഉത്തരംകിട്ടാത്ത ഒരു ചോദ്യമായിരുന്നു ഇതുവരെ, എന്നാല്‍ പുതിയ ചില ഗവേഷണങ്ങള്‍ ഇതിനുള്ള ഉത്തരം നല്‍കുകയാണ്. ചൈനയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
മനുഷ്യരിലെ സ്വവര്‍ഗാനുരാഗത്തിന്റെ കാരണമെന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ ഗവേഷകര്‍ ഫലം കണ്ടെത്തിക്കഴിഞ്ഞു. ആണ്‍ എലികളില്‍ സ്വവര്‍ഗാനുരാഗം ഉണ്ടാകാന്‍ കാരണം സിറാടോണിന്‍ എന്ന ഹോര്‍മോണ്‍ ആണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സെറാടോണിന്റെ അളവ് ക്രമാതീതമായി കുറവുള്ള എലികള്‍ സ്വവര്‍ഗാനുരാഗികള്‍ ആയി മാറുകയാണത്രേ.
സസ്തനികളില്‍ ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ന്യൂറോട്രാന്‍സ്‌മിറ്ററായ സിറോട്ടോണിന് ഇത്രവലിയ പങ്കുണ്ടെന്ന കാര്യം അത്ഭുതകരമായൊരു കണ്ടുപിടുത്തം ആണെന്ന് ചൈനീസ് ഗവേഷകര്‍ പറയുന്നു.
തലച്ചോറില്‍ സിറോടോണിന്‍ ഇല്ലാത്ത എലികളെ 'ബ്രീഡ്" ചെയ്തെടുത്ത് നടത്തിയ പരീക്ഷണമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. സെറോട്ടോണ്‍ ഇല്ലാത്ത എലികള്‍ക്ക് ആണായാലും പെണ്ണായാലും ഇണചേരുന്നതിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ സെറോട്ടോണ്‍ ഉള്ള എലികളാവട്ടെ സ്വവര്‍ഗത്തോട് ഇണചേരാന്‍ താല്‍പര്യം കാണിച്ചില്ല.
തലച്ചോറില്‍ സിറോട്ടോണിന്‍ ഇല്ലാത്ത ആണെലിയുള്ള കൂട്ടിലേക്ക് സാധാരണ ആണെലിയെ വിട്ടപ്പോള്‍ സെറോട്ടോണിന്‍ ഇല്ലാത്ത ആണെലി കാണിച്ച അമിത ലൈംഗികാവേശം അമ്പരപ്പിക്കുന്നതായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. സെറോട്ടോണിന്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഹൈഡ്രോക്സിലേസ് 2 എന്ന ജീന്‍ എടുത്തുകളഞ്ഞ ആണെലികളും ഇണചേരാന്‍ ആണെലികളെ തന്നെ തെരഞ്ഞെടുത്തു.
ആണെലികളുടെ തലച്ചോറിലേക്ക് സിറോട്ടോണിന്‍ കുത്തിവച്ച് 'സ്വവര്‍ഗാനുരാഗ പ്രവണത" ഇല്ലാതാക്കാനും ചൈനീസ് ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍, മനുഷ്യരിലുള്ള സ്വവര്‍ഗാനുരാഗ പ്രവണത തടയാന്‍ എന്തെങ്കിലും മരുന്ന് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍.