ഒരു ബ്രസീല്‍ വനിതയാണ് ഇക്കാര്യങ്ങള്‍ക്കായി കോടതിയെ സമീപിച്ചത് തനിയ്ക്കനുകൂലമായ വിധി ഇവര്‍ നേടിയെടുക്കുകയും ചെയ്തു. അന്ന കാതറിന്‍ ബെസറ എന്ന യുവതിയാണ് ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീലചിത്രങ്ങള്‍ കാണുക, ഓഫീസിനുള്ളില്‍ സ്വയംഭോഗം ചെയ്യുക തുടങ്ങിയവയ്ക്ക് അനുമതി ലഭിയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മുപ്പത്തിയാറുകാരിയായ ഇവര്‍ നടത്തിയ നിയമയുദ്ധം ഒടുക്കം വിജയം നേടി. ഈ രണ്ടുകാര്യങ്ങള്‍ക്കും അന്നയ്ക്ക് കോടതി അനുമതി നല്‍കിയിരിക്കുകയാണ്്. ലൈംഗികമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇവര്‍ കോടതിവിധിയ്ക്ക് ശേഷം അമിതമായ ലൈംഗികാസക്തി കുറയ്ക്കാന്‍ വൈദ്യസഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോടതിവിധിയില്‍ അന്നയെപ്പോലെ ചിന്തിക്കുന്നയാളുകള്‍ സന്തോഷിക്കുമെങ്കിലും ഇതിനെതിരെ സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പലരും ബ്രസീലിന്റെ സംസ്‌കാരത്തിന് ഇത് കളങ്കം വരുത്തുമെന്ന വശമാണ് പറയുന്നത്.
ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറയ്ക്കാനായി വനിതാ ജീവനക്കാരെല്ലാം ഓഫീസിനകത്ത് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ എന്താകുമെന്ന് എല്ലാവരും ചോദിക്കുന്നു. കമ്പ്യൂട്ടറില്‍ അശ്ലീലം കാണാനുള്ള അനുമതിയേക്കാളേറെ ഇക്കാര്യത്തിലാണ് ആളുകള്‍ ആശങ്ക അറിയിക്കുന്നത്.