ദിവസം നാലുവട്ടമെങ്കിലും തനിയ്ക്ക് ലൈംഗികാസക്തിയുണ്ടാകുന്നുവെന്നാണ് ഷാനന്‍ പറയുന്നത്. ഈ വികാരത്തെ തൃപ്തിപ്പെടുത്താനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് പത്തുവര്‍ഷത്തിനുള്ളില്‍ ഇവര്‍ 70പുരുഷന്മാര്‍ക്കൊപ്പം ശയിച്ചത്.
ഒരിക്കല്‍ കിടക്കപങ്കിടാനുള്ള തന്റെ ക്ഷണം നിരസിച്ച സെക്യൂരിറ്റി ഗാര്‍ഡിനെ ഇവര്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസും നടക്കുന്നുണ്ട്. കേസ് വിചാരണക്കിടെ കോടതിയിലാണ് ഷാനന്‍ തന്‍റെ വൈകാരികവൈകല്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ താനീ വൈകാരികപ്രശ്‌നത്തിനുള്ള ചികിത്സയിലാണെന്നും ചികിത്സ തന്നെ സാധാരണ നിലയിലേയ്ക്ക് വരാന്‍ സഹായിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. സെക്‌സിലെന്നപോലെ മദ്യത്തിന്റെ കാര്യത്തിലും ഈ ബ്യൂട്ടീഷന്‍ അടിമയാണ്.
മദ്യപാനമെന്ന ശീലത്തിന് പിന്നാലെയാണ് അമിതമായ ലൈംഗികാസക്തിയെന്ന പ്രശ്‌നം എനിയ്ക്കുണ്ടായത്. മദ്യപിക്കുമ്പോള്‍ മാത്രമാണ് അടക്കാനാവാത്ത ലൈംഗികവികാരമുണരുന്നത്. ഇപ്പോള്‍ മദ്യപാനം നിയന്ത്രിക്കാന്‍ കഴിഞ്ഞതോടെ ഈ അവസ്ഥയിലും മാറ്റം വന്നിട്ടുണ്ട്- ഷാനന്‍ പറയുന്നു.
ആഴ്ചയിലൊരിക്കല്‍ ഷാനന്‍ ഈ അസുഖം മാറ്റാനായി കൗണ്‍സിലിങിന് പോകുന്നുണ്ട്. ആദ്യ കാമുകന്‍ വിട്ടുപോയതില്‍പ്പിന്നെ ഷാനന് മറ്റൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഷാനനെന്റെ സെക്‌സ് അഡിക്ട് സ്വഭാവം കൊണ്ടുതന്നെയാണ് ആദ്യകാമുകന്‍ തലയൂരിയത്.
ഇപ്പോള്‍ താന്‍ പുരുഷന്മാരില്‍ നിന്നും അകലം സൂക്ഷിക്കുകയാണെന്നാണ് ഇവര്‍ പറുന്നത്. അസുഖം കൂടിയിരുന്ന അവസരത്തില്‍ ലൈംഗികസംതൃപ്തി ലഭിക്കാതിരുന്നാല്‍ താന്‍ അക്രമാസക്തയാകാറുണ്ടായിരുന്നുവെന്നും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.