•  

40ല്‍ സ്ത്രീയ്ക്ക് ലൈംഗിക സജീവത

Lady
 
നാല്‍പ്പതിലാണ് ജീവിതം തുടങ്ങുന്നതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ബ്രിട്ടനില്‍ നടന്ന ഒരു സര്‍വ്വേയുടെ ഫലം ഇതിനെ ശരിവയ്ക്കുന്നതാണ്. സ്ത്രീകളില്‍ നാല്‍പതുവയസ്സിലാണ് ലൈംഗികശേഷിയും വൈകാരികതയും അതിന്റെ പരകോടിയിലെത്തുന്നതെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

നാല്‍പതുകളിലെത്തിയാല്‍ സ്ത്രീകള്‍ വയസ്സികളായിത്തുടങ്ങിയെന്ന പതിവുപല്ലവിയ്ക്ക് വിരുദ്ധമാണ് ഈ കണ്ടെത്തല്‍. മാത്രല്ല വിവാഹേതര ബന്ധങ്ങളിലും ഇക്കാലത്ത് സ്ത്രീകള്‍ തന്നെയാണ് മുന്‍നിരയിലെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

പകുതിയോളം വിവാഹിതരായ സ്ത്രീകള്‍ക്ക് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുണ്ട്. പുരുഷന്മാരിലാകട്ടെ 18ശതമാനം പേര്‍ക്കുമാത്രമേ ഇത്തരം ബന്ധങ്ങള്‍ ഉള്ളു.

2000 സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. നാല്‍പതുകളിലെത്തിയെന്ന് വച്ച് തങ്ങള്‍ ശരീരത്തെക്കുറിച്ച് കൂടുതല്‍ ബോധവതികളാവാറില്ലെന്നും മുമ്പത്തേക്കാളുമേറെ ലൈംഗിക സജീവത നാല്‍പതുകളിലാണ് തോന്നുന്നതെന്നും സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ വ്യക്തമാക്കി.

ഇരുപതുകളിലുള്ളതിലൂമേറെ ലൈംഗികത ആസ്വദിക്കാന്‍ കഴിവുണ്ടെന്നാണ് ഓരോരുത്തരും പറഞ്ഞത്. അറുപത് ശതമാനത്തോളം പേര്‍ക്കും തങ്ങള്‍ കൂടുതല്‍ സുന്ദരികളായിട്ടുണ്ടെന്ന വിശ്വാസവുമുണ്ട്. സെക്‌സോളജിസ്റ്റുകളും പറയുന്നത് നാല്‍പതുകള്‍ എന്നത് സ്ത്രീകളെ സംബന്ധിച്ച് ലൈംഗികമായി സജീവതയുള്ളകാലമാണെന്നാണ്.

മാത്രമല്ല സ്വന്തം ലൈംഗിതാല്‍പര്യങ്ങള്‍ തുറന്നുപറയാനും ഡിമാന്റിങ് ആയി പെരുമാറാനും ഈ കാലഘട്ടത്തില്‍ അവര്‍ക്ക് കഴിയുമത്രേ.

സര്‍വ്വേയില്‍ പങ്കെടുത്ത 30ന് താഴെ പ്രായമുള്ളവരാകട്ടെ തീര്‍ത്തും നിരാശരായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്.ഇവരില്‍ പത്തില്‍ അഞ്ചുപേരും പറയുന്നത് തങ്ങള്‍ക്ക് കിടപ്പറയില്‍ സംതൃപ്തരാണെന്ന് അഭിനയിക്കേണ്ടിവരുന്നുവെന്നാണ്.

നാല്‍പത് വയസ്സുള്ളവരില്‍ വെറും 7ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. പലരും പറയുന്നത് മുപ്പത് വയസ്സിന് താഴേ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച കാലഘട്ടമാണെന്നാണ്. വിവാഹം, കുട്ടികള്‍, തൊഴില്‍ പുതിയ സാഹചര്യങ്ങള്‍ എല്ലാം പലര്‍ക്കും മാനസികസമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നുണ്ട്.

സര്‍വ്വേയില്‍ പങ്കെടുത്ത വിവാഹിതകളില്‍ 90ശതമാനം പേരും പറഞ്ഞത് വിവാഹേതര ബന്ധത്തില്‍തെറ്റില്ലെന്നാണ്. എന്നാല്‍ 5ശതമാനം പേര്‍ പറഞ്ഞത് ലൈംഗികകാര്യങ്ങളില്‍ സംതൃപ്തരല്ലെങ്കില്‍ മാത്രമേ മറ്റുബന്ധങ്ങളെക്കുറിച്ച് ചിന്തിക്കാറുള്ളുവെന്നാണ്.

Story first published: Monday, October 4, 2010, 15:21 [IST]

Get Notifications from Malayalam Indiansutras