•  

പുരുഷന്റെ ചിന്തകളില്‍ ഉറക്കവും തീറ്റയും

Thinking Man
 
ഈ ധാരണകളെല്ലാം തെറ്റാണെന്നാണ് ഓഹിയോ സര്‍വ്വകലാശാലയില്‍ നടന്ന ചില പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് പുരുഷന്‍ ചിന്തിക്കുന്നത് സെക്‌സിനെക്കുറിച്ച് മാത്രമല്ലെന്ന്.

പുരുഷന്‍ ലൈംഗികതയോടൊപ്പം തന്നെ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്നാണ് ഈ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. മനശാസ്ത്രജ്ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ് പുരുഷന്മാര്‍ ലോകം ആരോപിക്കുന്നതുപോലെ ലൈംഗികതയെക്കുറിച്ച് മാത്രം കൂടുതലായി ചിന്തിക്കുന്ന ജീവികളെല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്‍കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്‍കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ് ടെറി തന്റെ പഠനം നടത്തിയത്.

വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്‍കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര്‍ ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ് ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം അല്ലെങ്കില്‍ അതിനേക്കാളുമേറെ ഏറെ ചിന്തിക്കുന്നതെന്നാണ് കണ്ടെത്തിയത്. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരായതിനാലാണ് ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ് പ്രഫസര്‍ ടെറി പറയുന്നത്.

English summary
A new study shows men are just as likely to think about food and sleep as they are about sex, putting an end to the stereotype that men only ever have one thing on their mind,
Story first published: Monday, May 9, 2011, 15:22 [IST]

Get Notifications from Malayalam Indiansutras