വാഷിംങ്ടണ്‍: ദാമ്പത്യ ജീവിതത്തില്‍ കിടപ്പറയ്ക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കും. പെരുമാറ്റത്തിലും സംസാരത്തിലും ഇഴുകിച്ചേരലിലും മാത്രമല്ല ഓരോരുത്തരും ഉടുത്തിരിക്കുന്ന വസ്ത്രങ്ങള്‍ക്കും ദാമ്പത്യത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഒരു സര്‍വേയില്‍ വ്യക്തമാക്കുന്നു. കോട്ടണ്‍ യുഎസ്എ എന്ന സ്ഥാപനമാണ് നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങളില്‍ ജീവിതത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
1004 ബ്രിട്ടീഷുകാരിലാണ് കമ്പനി സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരുടെ അഭിപ്രായം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അധികൃതര്‍ പറയുന്നു. രാത്രി നഗ്നരായി കിടക്കുന്ന ദമ്പതികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ജീവിതത്തില്‍ ഏറെ സന്തോഷമുള്ളതായി സര്‍വേയില്‍ കണ്ടെത്തി. നഗ്നരായി കിടന്നുറങ്ങുന്ന 57 ശതമാനം പേരും തങ്ങള്‍ സന്തോഷവാന്മാരാണെന്ന് വെളിപ്പെടുത്തി.
വസ്ത്രമില്ലാതെ കിടക്കുമ്പോള്‍ ശരീരം മാത്രമല്ല, മനസും കൂടുതല്‍ അടുക്കുകയാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. നിങ്ങളോട് ഞാന്‍ ചേര്‍ന്നിരിക്കുകയാണെന്ന് ഓരോ നിമിഷവും ഓര്‍മപ്പെടുത്തുന്നതാണ് വസ്ത്രമില്ലാത്ത ഉറക്കമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പൈജാമ ധരിച്ചു കഴിയുന്ന 48% പേരും നിശാവസ്ത്രം ധരിച്ചു കഴിയുന്ന 43 ശതമാനംപേരും സന്തോഷവാന്‍മാരാണെന്ന് സര്‍വേ പറയുന്നു.
കിടപ്പറയിലെ വസ്ത്രം കൂടാതെ, കിടക്കയും തലയണയും, കിടപ്പറയില്‍ ഭക്ഷണം കഴിക്കുന്നതും, കിടക്കയില്‍ വളര്‍ത്തു മൃഗങ്ങള്‍ കയറുന്നതും, കിടപ്പറയിലെ നിലത്തുള്ള അഴുക്കുകളുമെല്ലാം പലരേയും പലവിധത്തിലായി സ്വാധീനിക്കുന്നതായി കോട്ടണ്‍ യുഎസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ പരസ്പരം ഇഷ്ടപ്പെടുന്ന രീതിയില്‍ കിടപ്പറ തയ്യാറാക്കാന്‍ ദമ്പതികള്‍ തയ്യാറായാല്‍ ജീവിത്തിലെ പാതി പ്രശ്‌നങ്ങള്‍ കിടപ്പറയില്‍ തന്നെ ഇല്ലാതാക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.