•  

അഴകും ആരോഗ്യവും വര്‍ധിക്കാന്‍

Lovemaking
 
രതിമൂര്‍ച്ചയുടെ സമയത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചില പ്രത്യേക ഹോര്‍മോണുകള്‍ ചര്‍മ്മ കലകളെ ആരോഗ്യമുള്ളതാക്കി അതുവഴി ചര്‍മ്മത്തെ അഴകും മിനുസവുമുള്ളതാക്കുന്നു. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും രതിമൂര്‍ച്ചയനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നും ചില പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

രക്തചംക്രമണം വര്‍ധിക്കുന്നു

സെക്‌സിനിടെ ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ നല്ല രക്തചംക്രമണം സാധ്യമാവുകയും ചെയ്യുന്നു. എല്ലാ അവയവങ്ങളിലേയ്ക്കും കലകളിലേയ്ക്കും ഇതുമൂലം ശുദ്ധരക്തം എത്തുന്നു. ഇങ്ങനെ ശരീരത്തന് ഉന്മേഷം വീണ്ടെടുക്കാന്‍ കഴിയുന്നു.

നല്ല ഉറക്കത്തിനും സെക്‌സ്

നല്ലസെക്‌സ് ചെയ്യുന്നവര്‍ക്ക് നല്ല ഉറക്കവും ലഭിയ്ക്കും. നല്ല ഉറക്കമെന്നതുതന്നെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശാരീരികവും മാനസികവുമായ പലതരം പ്രശ്‌നങ്ങള്‍ക്ക് ഉറക്കം നല്ല പരിഹാരമാണ്. മാത്രമല്ല അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെക്സിനിടെ ശരീരത്തില്‍ നിന്നും 80കലോറിയാണ് കത്തിപ്പോകുന്നത്.

ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നതിനൊപ്പം ഇടയ്ക്ക് ശരീരത്തിലെ കൊഴുപ്പിന്റെ അംശവും രക്തസമ്മര്‍ദ്ദവം പഞ്ചസാരയുടെ അളവും പരിശോധിച്ച് എല്ലാം ക്രമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. നല്ല ആരോഗ്യത്തിന് മറ്റെവിടെയും പോകേണ്ടതില്ല.

മുന്‍പേജില്‍
ആയുരാരോഗ്യത്തിന് സെക്‌സ്

Story first published: Friday, April 30, 2010, 14:37 [IST]

Get Notifications from Malayalam Indiansutras