•  

ആയുരാരോഗ്യത്തിന് സെക്‌സ്

Love Making
 
ലൈംഗികബന്ധമെന്നത് ദൈവികമാണെന്ന് കരുതുന്നവരും അത് ആസ്വദിക്കാനുള്ളതാണെന്ന് കരുതുന്നവരുംതുടങ്ങി പലതരക്കാരുണ്ട്. അക്കാര്യമെന്തായാലും ഇത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ ഇതെത്രത്തോളം ആരോഗ്യപ്രദമാണെന്നകാര്യത്തില്‍ പലര്‍ക്കും അറിവില്ല. ദിവസവും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ആരോഗ്യം അതായത് ദിവസവുമുള്ള സെക്‌സ് കൂടുതല്‍ ആരോഗ്യദായകമാണെന്ന് ചുരുക്കം. നല്ല ഉറക്കം, സമ്മര്‍ദ്ദത്തില്‍ നിന്നുള്ള മോചനം, കലോറികളെ കത്തിച്ചുകളയല്‍ തുടങ്ങി ഒട്ടേറെ നല്ലകാര്യങ്ങള്‍ ഇതുകൊണ്ട് നടക്കുന്നുണ്ട്.

ഹൃദയാരോഗ്യം

ആഴ്ചയില്‍ രണ്ടില്‍ക്കൂടിതല്‍ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത വളരെ കുറഞ്ഞിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. മാസത്തില്‍ ഒരുതവണമാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരെ അപേക്ഷിച്ച് ഇവരുടെ ഹൃദയം കൂടുതല്‍ ആരോഗ്യമുള്ളതായിരിക്കുമത്രേ.

പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കും

പതിവായുള്ള ലൈംഗിബന്ധം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ലൈംഗികബന്ധത്തിനിടെയുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് വഴിയൊരുക്കുന്നത്. രോഗപ്രതിരോധശേഷിയ്ക്ക് കാരണമായ ഇമ്യൂണോഗ്ലോബിന്‍ എന്ന ആന്റിബോഡിയുടെ പ്രവര്‍ത്തനം സെക്‌സിനിടയില്‍ വര്‍ധിക്കുന്നു. ഇമ്യൂണോഗ്ലോബിന്‍രെ പ്രവര്‍ത്തനം ത്വരിതമാകുമ്പോള്‍ പലതരം രോഗങ്ങളെ പ്രത്യേകിച്ചും പനി, ജലദോശം തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തിന് കഴിവുണ്ടാകുന്നു.

മാനസികസമ്മര്‍ദ്ദം അകറ്റാന്‍

പലപ്രശ്‌നങ്ങളില്‍ക്കിടന്നുഴറുന്ന മനസ്സിന്റെ ഏകാഗ്രമാക്കാനും സമ്മര്‍ദ്ദത്തില്‍ നിന്നും കരകയറാനും ലൈംഗികബന്ധം സഹായിക്കുമെന്ന് മാനശാസ്ത്ര പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കിടപ്പറയിലേയ്ക്ക് സമ്മര്‍ദ്ദങ്ങളെയും പിണക്കങ്ങളെയും വ്യാപിപ്പിക്കരുതെന്ന് പറയുന്നതും.

വേദനസംഹാരി

ലൈംഗികത നല്ലൊരു വേദനസംഹാരികുടിയാണ്. തലവേദനപോലെ ഇടയ്ക്കിടെയുണ്ടാകുന്ന ശല്യങ്ങള്‍ ഇല്ലാതാക്കാനും സെക്‌സ് സഹായിക്കും. രതിമൂര്‍ച്ചയാണ് ഇതില്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നത്. രതിമൂര്‍ച്ചയുടെ സമയത്ത് ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ അളവ് അഞ്ചിരട്ടിയായി വര്‍ധിക്കുന്നു. ഇതാണ് വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നത്.

അടുത്തപേജില്‍
അഴകും ആരോഗ്യവും വര്‍ധിക്കാന്‍

Story first published: Friday, April 30, 2010, 14:42 [IST]

Get Notifications from Malayalam Indiansutras