•  

സെക്‌സില്‍ സ്ത്രീയുടെ ഇഷ്ടങ്ങള്‍ ഇങ്ങനെയാണ്

ഇരുകൂട്ടരുടേയും സംതൃപ്തിയാണ് സെക്‌സിലെ അനിവാര്യത. പുരുഷന്‍ തന്റെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ മിടുക്കനാണ്. എന്നാല്‍ സ്ത്രീകളോ. ലൈംഗികബന്ധത്തില്‍ സ്ത്രീ ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് നോക്കൂ.

നന്നായി സംസാരിക്കുക. സ്ത്രീയെ എത്രത്തോളം പ്രണയിക്കുന്നുണ്ടെന്ന് അവള്‍ക്ക് മനസിലാക്കി കൊടുക്കുക. അവളുടെ ഹൃദയത്തിലേക്കുള്ള ഏറ്റവും നല്ല വാതിലുകളാണ് അവളുടെ ചെവിള്‍. തന്റെ പങ്കാളിക്ക് താന്‍ സൗന്ദര്യം കുറഞ്ഞുപോയവളാണെന്നു തോന്നലുണ്ടാവുന്നത് സ്ത്രീക്ക് വിഷമമാണ്. സുന്ദരിയല്ലാത്ത സ്ത്രീയോട് നീ വളരെ സുന്ദരിയാണെന്ന് പറയണം എന്നല്ല, അവള്‍ക്ക് വേണ്ട ആത്മവിശ്വാസം കൊടുക്കുക.

She and her thoughts about sex
 

സ്ത്രീകള്‍ക്കു ലൈംഗിക ബന്ധം ആസ്വദിക്കണമെങ്കില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ കിടപ്പറയ്ക്ക് പുറത്ത് വെക്കുക. സെക്‌സ് എപ്പോഴും രഹസ്യമാക്കിവയ്‌ക്കേണ്ട കാര്യമില്ല. പുരുഷന്‍ വിശ്വസിക്കുന്നത് സ്ത്രീയെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ താന്‍ ഒരു നല്ല പുരുഷനായി മാറുന്നുള്ളൂ എന്നാണ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല.

സെക്‌സിനു ശേഷമുള്ള കരുതല്‍ പ്രധാനപ്പെട്ടതാണ്. തിരിഞ്ഞു കിടന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താക്കന്മാര്‍ ലൈംഗികജീവിതത്തില്‍ കുറച്ചുകൂടി ശ്രദ്ധ കാണിക്കണം. ഇജാക്കുലേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ പുരുഷന് ഇറക്ഷന്‍ നഷ്ടപ്പെടുകയും ആകെ തളര്‍ന്നുപോവുകയും ചെയ്യും. എന്നാല്‍ സ്ത്രീയില്‍ ഇതു വളരെ പതുക്കെ മാത്രമേ സംഭവിക്കൂ. സെക്‌സ് മാത്രമല്ല, സ്ത്രീകള്‍ ആഗ്രഹിക്കുന്നത് പ്രണയവും തലോടലും കൈകള്‍ കോര്‍ത്തുപിടിക്കുന്നതും ചുംബിക്കുന്നതും മറ്റുമാണ്. ഇത് നല്‍കാന്‍ കഴിയണം.

English summary
She and her thoughts about sex
Please Wait while comments are loading...

Get Notifications from Malayalam Indiansutras