•  

ഡേറ്റിംഗിന് പറ്റാത്ത സ്ത്രീ കൂട്ടുകാര്‍

ചില ആണുങ്ങളുണ്ട്. മഹാ തട്ടിപ്പുകാരാണ്, അവരുമായി ചങ്ങാത്തമേ പറ്റില്ല. പെണ്ണുങ്ങളും മോശമല്ല. അവരുടെ കൂട്ടത്തിലുമുണ്ട് ചങ്ങാത്തം പറ്റാത്ത ചിലര്‍. എന്തുകൊണ്ടാണെന്നോ ചില തരം സ്ത്രീകളുമായി ചങ്ങാത്തം വേണ്ട എന്ന് പറയുന്നത്, വായിക്കൂ.


ചില സ്ത്രീകള്‍ക്ക് ഭയങ്കര സൂപ്പീരിയോരിറ്റിം കോംപ്ലക്‌സാണ്. എന്ത് ചെയ്താലും അവര്‍ പറയുന്നത് പോലെ. എല്ലാ ആഗ്രഹങ്ങളും നടക്കണം. ആഗ്രഹമെന്നല്ല, വാശി എന്ന് തന്നെ വേണം പറയാന്‍. ഭക്ഷണം കഴിക്കാനുള്ള സ്ഥലം സിനിമയ്ക്ക് പോകുന്ന സ്ഥലം വരെ അവര്‍ തന്നെ തിരഞ്ഞെടുക്കും. ഇത്തരക്കാരുടെ കൂടെ കൂടിയാല്‍ കാര്യം പോക്ക് തന്നെ എന്ന് എടുത്തുപറയേണ്ടല്ലോ.

Girl having food
 

എവിടെ പണമുണ്ടോ അവിടെ ഇവരുണ്ട്. മറ്റൊരു തരം സ്വഭാവക്കാരാണ് ഇത്. പകല്‍വെളിച്ചത്തില്‍ ഒരു കൊള്ള നടത്താമെന്ന് പറഞ്ഞാല്‍ പോലും ഇത്തരക്കാര്‍ പാഞ്ഞുവരും. പണം മാത്രമാണ് കാര്യം. ഗിഫ്റ്റുകളും മറ്റും വാങ്ങി നിങ്ങള്‍ വശം കെട്ടുപോകും.

ചിലരുണ്ട്, അവര്‍ക്ക് വേണ്ടത് നിങ്ങളുടെ കൂട്ടുകാരനെയായിരിക്കും. അവനിലേക്ക് എത്താനുള്ള ഒരു കുറുക്കുവഴി, അതായിരിക്കും നിങ്ങള്‍. അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ചിന്തിക്കുക, ഒടുവില്‍ നിങ്ങള്‍ക്ക് ഒന്നും ഇല്ലാതെയാകരുത്.

എന്ത് കണ്ടാലും ഉടനെ നിങ്ങളുമായി താരമത്യം ചെയ്യുന്നവര്‍, പരാതിപ്പെട്ടികളായ സ്ത്രീകള്‍, അസൂയാലുക്കള്‍, കൂടിയ പോസസീവ്‌നെസ്, ഇമോഷണല്‍ വിഡ്ഡികള്‍, ഫെമിനിസ്റ്റുകള്‍ എന്നിങ്ങനെയുള്ളവരുമായി ഡേറ്റിംഗിന് ഒരുങ്ങാതിരിക്കുന്നതാണ് നല്ലത്.

English summary
See the kind of women you should never, ever date.
Please Wait while comments are loading...

Get Notifications from Malayalam Indiansutras