സര്‍വ്വേയില്‍ കണ്ടെത്തിയ സംഭവങ്ങളുടെ കണക്കുകള്‍ ഇങ്ങനെ ചുംബനം- 4880, തര്‍ക്കങ്ങള്‍-2000, ലൈംഗികബന്ധം-928, വഴക്കിട്ട് വാതില്‍ വലിച്ചടയ്ക്കല്‍-233. എട്ടുവര്‍ഷത്തിനിടയില്‍ 357 രാത്രികളില്‍ ദമ്പതികള്‍ ഉറക്കം ഉപേക്ഷിച്ചിട്ടുണ്ടാവും എന്നാണ് സര്‍വേയില്‍ വ്യക്തമായ മറ്റൊരു വസ്തുത.
സര്‍വേയില്‍ തെളിഞ്ഞ രസകരമായ മറ്റൊരു വസ്തുത എട്ടുവര്‍ഷത്തിനിടയ്ക്ക് വാഷിംഗ് മെഷീനില്‍ 2217 ലോഡ് വസ്ത്രങ്ങള്‍ അലക്കുന്നുണ്ടെന്നാണ്. മൂവായിരം ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഹോം ഇന്‍ഷുറന്‍സ് കമ്പനിയാണ് സര്‍വേ നടത്തിയത്.
എട്ടുവര്‍ഷത്തിനിടയില്‍ കുറഞ്ഞത് 14016 ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഒരു കുടുംബത്തില്‍ കണ്ടിരിക്കുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി. കൂടാതെ രണ്ടുകാറുകളും മൂന്ന് വളര്‍ത്തുമൃഗങ്ങളും വാങ്ങുക, 1144 സന്ദര്‍ശകരെ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളും നടന്നിരിക്കും.
എട്ടുവര്‍ഷത്തിനിടയില്‍ 2238 തവണ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടാവും. കുറഞ്ഞത് 147 ഡിന്നര്‍ പാര്‍ട്ടികള്‍ നടന്നിരിക്കും. ദമ്പതികള്‍ 181 പ്രണയസിനിമകള്‍ ഇക്കാലത്തിനിടയില്‍ കണ്ടിരിക്കാന്‍ സാദ്ധ്യതയുണ്ടത്രേ.
ടെലിവിഷനില്‍ ഏതെല്ലാം പ്രോഗ്രാം കാണണം എന്നതിനെ സംബന്ധിച്ച് ഏറ്റവും കുറഞ്ഞത് 849 വഴക്കുകള്‍ നടന്നിട്ടുണ്ടാവാമെന്നും സര്‍വേയില്‍ വ്യക്തമായി. ഈ വഴക്കിനിടയില്‍ പതിമൂന്ന് സാധനങ്ങളെങ്കിലും നിങ്ങള്‍ പൊട്ടിച്ചിട്ടുണ്ടാവും. പൊട്ടിയ പ്‌ളേറ്റുകളുടെ എണ്ണം 116 ആണ്.
പതിനാലുമുറികള്‍ ഇക്കാലയളവിനിടയില്‍ വീണ്ടും അലങ്കരിക്കുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു കാര്യം. പതിനേഴ് പുതിയ ഫര്‍ണിച്ചറും പത്ത് പുതിയ കാര്‍പ്പറ്റുകളും 12 സെന്റ് കര്‍ട്ടനുകളും ഇക്കാലയളവില്‍ ഒരു കുടുംബം വാങ്ങിയിരിക്കുമത്രേ. ഒരു ശരാശരി കുടുംബത്തില്‍ എട്ടുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു കുഞ്ഞെങ്കിലും പിറന്നിരിക്കും.