പ്രണയത്തില്‍ വഴി പിരിയുകയും കുടുംബജീവിതത്തിന്റെ പുതുവഴിയിലേക്ക് മാറുകയും ചെയ്തിട്ട് കുറെക്കാലത്തിനു ശേഷം പഴയ പ്രണയ ബന്ധം തുടരാന്‍ സാഹചര്യമുണ്ടായാല്‍ എന്തു ചെയ്യും.? ഇത് തികച്ചും ഒരു വെല്ലുവിളി തന്നെയാണ്. പ്രണയത്തിനപ്പുറം രതിയുടെ വന്യമായ മേഖലയിലേക്ക് ചെന്നെത്താവുന്ന വെല്ലുവിളി. വിശ്വാസത്തിന്റെ പ്രശ്‌നമാണ് ഇതില്‍ പ്രധാനം.കേവലം മൊബൈല്‍ മെസ്സേജുകള്‍ മാത്രമാണ് വില്ലനെങ്കില്‍ സെക്‌സ് തന്നെയാകാം ലക്ഷ്യം. എന്നാല്‍ നിരന്തരമായ അഭ്യര്‍ത്ഥനകളും കൂടിക്കാഴ്ചകളും മറ്റെന്തിന്റെയോ കൂടി സൂചനകളാണ്.
സെക്‌സിന് കൂടുതല്‍ നിറഭേദങ്ങള്‍
മിഴിവാര്‍ന്ന പഴയകാല ഓര്‍മകളും ഇപ്പോഴത്തെ ജീവിതത്തിന്റെ വിരസതയും ഒരു വേള അവിഹിത ബന്ധങ്ങളിലേക്കുള്ള പ്രലോഭനങ്ങളാണ്. അത് പൂര്‍വ്വകാമുകിയോടാണെങ്കില്‍ പറയാനുമില്ല. ആ ത്രില്ലില്‍ ആകൃഷ്ടനാകുന്ന പുരുഷനോ സ്ത്രീയോ വരുത്തി വയ്ക്കുന്ന വിനകളാണ് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യം.എന്നാല്‍ രഹസ്യമായി സൂക്ഷിക്കുവാനും സ്വകാര്യത തുടരുവാനും തയ്യാറാകുന്ന ബന്ധങ്ങള്‍ ജീവിതത്തിന് പുതിയ നിറഭേദങ്ങള്‍ നല്‍കുന്നു. ഒരു മാറ്റം ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ചുരുക്കം.
ഭാവനകളുടെ വിശാല ലോകം
രതി സുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ എന്നു പാടിയ കവി രതിക്ക് എത്ര പ്രാധാന്യമാണ് നല്‍കുന്നത്. ശില്പ ഭംഗി വെളിവാകുന്ന സ്ത്രീയുടലിന്റെ വ്യത്യസ്തമായ അനുഭൂതികള്‍ നുകരുന്നത് പാപമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ കാമത്തിന് ഒരു ശാസ്ത്രം തന്നെ രചിച്ച ഒരു നാട് ലൈംഗികതയിലൂടെ ദൈവത്തെ അനുഭവിക്കാനാകും എന്നും പഠിപ്പിക്കുന്നുണ്ട്. അറിഞ്ഞാനന്ദിക്കുന്ന കൃഷ്ണന്റെ രാസക്രീഡ പോലെ നിര്‍വൃതിയുടെ മേഖലകളിലൂടെ സ്ത്രീയെ നടത്തുന്ന അത്രയും ആര്‍ക്കുമാകുകയില്ലെങ്കിലും സങ്കല്പങ്ങളെയും ഭാവനകളേയും ഉയര്‍ത്തുക. രതി ആവശ്യപ്പെടുന്നു എന്ന് തോന്നുന്ന ഉടലുകള്‍ നിങ്ങളെ ആവശ്യപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ക്കും അതിന് താല്പര്യമുണ്ടെങ്കില്‍ എന്തിന് മടിക്കണം.
ഒരിക്കല്‍ കുമ്പസാരക്കൂട്ടില്‍ നിന്ന് ഒരാള്‍ ഫാദറിനോട് രഹസ്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. 'അച്ചോ...അയലത്തെ വീട്ടിലുള്ള യുവതി ആരും വീട്ടിലില്ലാത്ത ദിവസങ്ങളില്‍ എന്നെ അങ്ങോട്ടു ക്ഷണിക്കുന്നു. അവളെ കാണാന്‍ നല്ല അഴകാണ്. അവള്‍ എന്നെ വേറെ രീതിയിലാണ് കാണുന്നത്. എനിക്കും അവളെ
ഇഷ്ടമാണ്. ഞാന്‍ എന്തു ചെയ്യണം? ' മകനേ...നീ പോകരുത് .സ്വര്‍ഗത്തില്‍ നിന്നെ കാത്ത് വിലപ്പെട്ട സമ്മാനങ്ങള്‍ കാത്തിരിക്കുന്നു. എന്നായിരുന്നു അച്ചന്റെ മറുപടി. അടുത്തയാഴ്ചയും ഇതേ ചോദ്യം അയാള്‍ ആവര്‍ത്തിച്ചു. അച്ചന്റെ മറുപടിയും പഴയതു തന്നെയായിരുന്നു. പിന്നീടും ആഴ്ചകള്‍ ഇതു തന്നെ ആവര്‍ത്തിച്ചു.വ ഒടുവില്‍ സഹികെട്ട് അയാള്‍ അച്ചനോട് ചോദിച്ചു. സ്വര്‍ഗത്തില്‍ എനിക്ക് എന്താണ് പ്രതിഫലമായി ലഭിക്കുക. അച്ചന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.'മണ്ണാങ്കട്ട.'
ആരെയും വേദനിപ്പിക്കാതെയും ബലമായല്ലാതെയും സമൂഹത്തിന് ദോഷമായി ബാധിക്കാതെയും ഭുജിക്കാനുള്ള അവസരമുണ്ടാകട്ടെ. ജീവിതം മനോഹരമായ ഒരു ഗാനമായി അപസ്വരമില്ലാതെ പാടിത്തീര്‍ക്കുക.