എത്ര കാലമായി ഒരേ പങ്കാളിയോടൊപ്പം ജീവിക്കുന്നു. ചെറുതായി ബോറടിക്കുന്നപോലെ. ഒരു ബന്ധം കൂടിയായാലെന്ത്. പുതിയ ബന്ധത്തിലെ പാര്‍ട്ണര്‍ മാരീഡ് ആണെങ്കില്‍ പിന്നെ പേടിക്കാനുമില്ല - ഇത്തരം ചിന്താഗതി ഇന്നത്തെ കാലത്ത് അത്ര പുതുമയുള്ളതല്ല. അവിഹിത ബന്ധങ്ങള്‍ വിവാഹമെന്ന സമ്പ്രദായം തുടങ്ങിയത് മുതല്‍ ഉള്ളതാണെങ്കിലും ഇതിത്രയും ഓപ്പണ്‍ ആയത് അടുത്ത കാലത്താണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭാര്യയോട് / ഭര്‍ത്താവിനോട് സ്‌നേഹമില്ലാത്തത് കൊണ്ടല്ല ഭൂരിഭാഗം പേരും മറ്റൊരു ബന്ധം തേടിപ്പോകുന്നത്. പലപ്പോഴും ഇത്തരം ബന്ധങ്ങളെ അവിഹിതം എന്ന് വിളിക്കുന്നത് പോലും അത്ര ശരിയായി എന്ന് വരില്ല. അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ 41ശതമാനം ആളുകളും വിവാഹേതര ബന്ധമുണ്ട് എന്ന് തുറന്നുസമ്മതിക്കുന്നു. വിവാഹേതര ബന്ധം നല്ലൊരു സ്‌ട്രെസ് റിലീഫ് ആണെന്ന് കരുതുന്നവരാണ് ഇവരില്‍ ഏറെയും.
മനശാസ്ത്രവിദഗ്ധയായ ഡോ ഹിമാന്‍ഷു സക്‌സേന പറയുന്നത് പുരുഷന്മാര്‍ പൊതുവേ ഒന്നിലധികം ബന്ധം ആഗ്രഹിക്കുന്നവരാണ് എന്നാണ്. അറേഞ്ച്ഡ് മാര്യേജില്‍ പങ്കാളിയുമായി ഒത്തുപോകാന്‍ കഴിയാത്തവര്‍ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണയാണ് എന്നും ഡോക്ടര്‍ പറയുന്നു. സഹപ്രവര്‍ത്തകരും പരിചയക്കാരും ചിലപ്പോള്‍ അയല്‍ക്കാര്‍ പോലും രണ്ടാം പങ്കാളിയുടെ രൂപത്തിലെത്താറുണ്ട്.
വിവാഹജീവിതത്തില്‍ കിട്ടാത്തത് തേടിയാണ് പലരും മറ്റൊരു ബന്ധം തേടിപ്പോകുന്നത് എന്നതും ഒരു യാഥാര്‍ഥ്യമാണ്. അത് പലപ്പോഴും സെക്്‌സ് ആകാം. സ്‌നേഹത്തോടയുള്ള സംസാരമോ ശ്രദ്ധയോ ആകാം. രാജേഷ് ഗോയല്‍ എന്ന വിവാഹിതന്‍ പറയുന്നത് നോക്കൂ. എന്റെ ഭാര്യയ്ക്ക് എന്റെ ബന്ധത്തെക്കുറിച്ച് പരാതിയൊന്നുമില്ല. അല്ലെങ്കില്‍ പരാതിപ്പെടാനുള്ള ചാന്‍സ് ഞാന്‍ കൊടുക്കാറില്ല. അവള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്തുകൊടുക്കുന്നു. എന്നാല്‍ എന്റെ പ്രണയിനിയും എനിക്ക് വേണം. സ്‌നേഹിക്കുന്ന എല്ലാവരെയും വിവാഹം ചെയ്യാന്‍ പറ്റില്ലല്ലോ...