•  

സെക്‌സിനോട് നോ പറയുമ്പോള്‍ ശ്രദ്ധിക്കണം

First Sex
 
വിവാഹം കഴിച്ചതിനുശേഷം പുരുഷനോട് സെക്‌സിന്റെ കാര്യത്തില്‍ 'നോ' പറയുന്നവര്‍ ശ്രദ്ധിക്കുക. ചിലപ്പോഴൊക്കെ ഈ പറ്റില്ലെന്ന പറച്ചില്‍ വിവാഹബന്ധം തന്നെ വേര്‍പ്പെടുത്തിയേക്കാം. ഡല്‍ഹി ഹൈക്കോടതിയുടെ ഒരു സുപ്രധാനവിധിയും ഇതിനെ സാധൂകരിക്കുന്നു. വിവാഹിതനായ പുരുഷന് സെക്‌സ് തുടര്‍ച്ചയായി നിഷേധിക്കുന്നത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമായി പരിഗണിക്കാവുന്നതാണെന്ന് കോടതി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആദ്യരാത്രിയിലും തുടര്‍ന്നുള്ള അഞ്ചു മാസവും തുടര്‍ച്ചയായി സെക്‌സ് നിഷേധിച്ച ഭാര്യയില്‍ നിന്നും വിവാഹമോചനം തേടി ഒരാള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു വിധി. ഭാര്യ ലൈംഗികമായി ഒരു താല്‍പ്പര്യവും കാണിക്കുന്നില്ലെന്നും പലപ്പോഴും ഒരു മരത്തടി പോലെ കിടക്കുകയായിരുന്നുവെന്നുമായിരുന്നു പരാതി. ആദ്യ രാത്രിയില്‍ സെക്‌സ് നിഷേധിച്ച യുവതിയുടെ നടപടിയെ കോടതി അംഗീകരിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി നിഷേധിക്കാനും പ്രതികരിക്കാതിരിക്കാനും തുടങ്ങിയതിനെ ഗൗരവമായി തന്നെയാണ് കണ്ടത്.

വിവാഹിതരായതിനുശേഷം ആണോ പെണ്ണോ ബോധപൂര്‍വം സെക്‌സ് നിഷേധിക്കുകയാണെങ്കില്‍ അതിനെ ക്രൂരതയായി വേണം കണക്കാക്കാന്‍. അതേ സമയം സെക്‌സ് ഉണ്ടെങ്കില്‍ മാത്രമേ മികച്ച കുടുംബബന്ധം സാധ്യമാകൂവെന്നതും ശരിയല്ല. രണ്ടിലൊരാള്‍ക്ക് പരാതിയുണ്ടാകുമ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രസക്തിയുണ്ടാകുന്നത്.

English summary
In a marriage, a man denying sex to his wife and vice versa could amount to cruelty and may be a ground for divorce, the Delhi High Court observed.

Get Notifications from Malayalam Indiansutras