പുരുഷന്മാര്‍ ഇത്തരത്തില്‍ വേദനസംഹാരികള്‍ കഴിയ്ക്കുന്നത് ലൈംഗികജീവിതത്തെ താറുമാറാക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗാബാപെന്‍ടിന്‍ എന്ന വേദനസംഹാരികള്‍ കഴിയ്ക്കുന്നവരില്‍ രതിമൂര്‍ച്ചയെന്ന വികാരം ഇല്ലാതാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രായമായവരില്‍ കാണുന്ന ബൈപോളാര്‍ രോഗങ്ങള്‍, പേശീവേദന തുടങ്ങിയവയ്ക്കാണ് ഗാബാപെന്‍ടിന്‍ എന്ന മരുന്ന് സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്.
ഈ മരുന്ന് കൂടിയ അളവില്‍ കഴിയ്ക്കുന്നത് പുരുഷന്മാരിലെ രതിമൂര്‍ച്ച ഇല്ലാതാക്കുമെന്നാണ് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നത്. സാധാരണ ഈ മരുന്ന് 44നും 82നും ഇടയില്‍ പ്രായമുള്ളവരിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
വല്ലാതെ ഉറക്കം വരുന്നതുപോലുള്ള അവസ്ഥയും മറ്റുമായിരുന്നു ഇതിന്റെ പ്രധാന പാര്‍ശ്വഫലങ്ങളായി പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന കൂടുതല്‍ പഠനങ്ങളിലാണ് ലൈംഗികമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്ന് കണ്ടെത്തിയത്.
ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഈ മരുന്ന് ഉപയോഗിക്കുന്ന പുരുഷന്മാരില്‍ 11ല്‍ മൂന്നുപേര്‍ക്ക് എന്ന രീതിയില്‍ രതിമൂര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടത്രേ.