•  

വയാഗ്രയെ വെല്ലുന്ന വേഫര്‍

Love Making
 
പുരുഷന്മാരിലെ ലൈംഗികസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പുതിയ മരുന്ന് വരുന്നു. സാധാരണ ഇത്തരം മരുന്നുകളേക്കാള്‍ അതിവേഗം പ്രവര്‍ത്തിക്കുന്ന വായില്‍ അലിഞ്ഞുചേരുന്ന വേഫര്‍ രൂപത്തിലുള്ളതാണ് പുതിയമരുന്ന്.

ലൈംഗിക പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാരില്‍ ഈ വേഫേസ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റാനും ലൈംഗികശേഷി വര്‍ധിപ്പിക്കാനുമായി പൊതുവേ ഉപയോഗിച്ചുവരുന്ന മരുന്നുകളേക്കാള്‍ പ്രവര്‍ത്തനശേഷി വേഫേസിന് ഉണ്ടെന്നാണ് പറയുന്നത്.

ചുരുക്കി പറഞ്ഞാല്‍ സാക്ഷാല്‍ വയാഗ്രയേക്കാള്‍ മുമ്പാനാണത്രേ ഇത്. വായില്‍ വയ്ക്കുമ്പോള്‍ അലിഞ്ഞലിഞ്ഞില്ലാതാവുന്ന പ്രത്യേകതരം വേഫറുകളാണ് ഇത്. വയാഗ്രയേക്കാള്‍ മുപ്പത് ശതമാനം വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

വേഫര്‍ വായിലിടുമ്പോള്‍ വായിലുള്ള അനേകമായിരം രക്തക്കുഴലുകള്‍ വഴിയാണ് ഇത് അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോള്‍ പ്രാഥമിക പഠനങ്ങളാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതോടെ വേദനസംഹാരിയും വിഷാദരോഗത്തിനുള്ള മരുന്നുമെല്ലാം വേഫേസ് രൂപത്തില്‍ ആക്കിമാറ്റി കൂടുതല്‍ വേഗത്തില്‍ പ്രശ്‌നപരിഹാരം നേടാന്‍. കനേഡിയന്‍ കമ്പനിയായ ഇന്റല്‍ജിനെക്‌സ് ആണ് ഈ ഔഷധം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Story first published: Wednesday, October 6, 2010, 15:08 [IST]

Get Notifications from Malayalam Indiansutras