•  

അവന്‍ തുറിച്ചു നോക്കും, അവള്‍ വായിക്കും

Dating
 
ഡേറ്റിങ് സൈറ്റുകളില്‍ പരതുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നതെന്ന് പഠനം. ചിത്രത്തിലേക്ക് തുറിച്ചു നോക്കാനും ഗ്ലാമറായ കൂടുതല്‍ ഫോട്ടോകള്‍ക്ക് വേണ്ടി പരതാനും അതു നോക്കി വെള്ളമിറക്കാനുമാണ് ആണ്‍കുട്ടികള്‍ ശ്രമിക്കുന്നത്. അതേ സമയം, പെണ്‍കുട്ടികള്‍ ഫോട്ടോയ്ക്ക് വലിയ പ്രാധാന്യം നല്‍കില്ല. അവര്‍ പ്രൊഫലുകള്‍ വായിക്കുന്നതിനാണ് കൂടുതല്‍ സമയം ചെലവഴിക്കുക.

മാച്ച് ഡോട്ട് കോമിലും ഇഹാര്‍മണി ഡോട്ട്‌കോമും സന്ദര്‍ശിക്കുന്ന 39 യുവതി യുവാക്കളുടെ പെരുമാറ്റരീതികളാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 65 ശതമാനം ആണ്‍കുട്ടികളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നോക്കിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതേ സമയം 50 ശതമാനം പെണ്‍കുട്ടികളും പ്രൊഫൈലുകള്‍ വായിക്കാനാണ് സമയം ചെലവഴിക്കുന്നത്.

ലൈറ്റ് ഐ ട്രാക്കര്‍ ഉപയോഗിച്ചാണ് സര്‍വെ നടത്തിയത്. കണ്ണുകളുടെ നീക്കം പകര്‍ത്തിയാണ് ഇതു സാധ്യമാക്കുന്നത്. കാഴ്ച സാധ്യമാക്കുന്ന ഫോവിയയാണ് ക്യാമറ ഫോക്കസ് ചെയ്യുക.

English summary
Men spend far more time looking at photographs rather than reading the online profile on dating sites, a new study has revealed. On the other hand, women give more importance to reading the profile and pay less attention to the pictures.
Story first published: Thursday, May 24, 2012, 15:07 [IST]

Get Notifications from Malayalam Indiansutras