•  

സ്മാര്‍ട്ട് ഫോണും സെക്‌സും

First Dating
 
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരും സെക്‌സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് മാച്ച് ഡോട്ട് കോം നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന കാമുകനുമായി ഒന്നകലം പാലിക്കുന്നത് നല്ലതാണ്. ആദ്യ ഡേറ്റിങില്‍ തന്നെ സെക്‌സിലേര്‍പ്പെടാനുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്.

ഡേറ്റിങിനു പോയിട്ട് സെക്‌സിലേര്‍പ്പെടുന്നതില്‍ എന്താണ് തെറ്റെന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ, മറ്റു ഫോണുപയോഗിക്കുന്ന കാമുകി-കാമുകന്മാര്‍ വളരെ പതുക്കെയെ സെക്‌സിലേക്ക് തിരിയൂ. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന 62 ശതമാനം പേരുടെയും ആദ്യത്തെ കൂടിക്കാഴ്ച തന്നെ ലൈംഗികബന്ധത്തിലാണ് അവസാനിക്കുന്നത്.

കൂടാതെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ തുറന്ന സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 72 ശതമാനം പേരും ഡേറ്റിങ് സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരായിരിക്കും. പക്ഷേ, ബ്ലാക്ക് ബെറി ഉപയോഗിക്കുന്ന 50 ശതമാനം ചെറുപ്പക്കാര്‍ മാത്രമേ ഡേറ്റിങ് സൈറ്റുകളിലെത്തുന്നുള്ളൂ. കൂടെ ജോലി ചെയ്യുന്നവരുമായി ഡേറ്റിങ് നടത്തുന്നവരാണ് അധികപേരും.

ആന്‍ഡ്രോയ്ഡും ഐഫോണും ഉപയോഗിക്കുന്നവര്‍ ഡേറ്റിങ് ട്രാപ്പില്‍ പെടാനുള്ള സാധ്യത വളരെ കുറവാണ്. കാര്യങ്ങള്‍ പഠിച്ചതിനുശേഷമേ അവര്‍ തീരുമാനത്തിലെത്തൂ. അതേസമയം ബ്ലാക്ക്‌ബെറി ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഡേറ്റിങ് വിഷയത്തില്‍ പലപ്പോഴും അപകടത്തില്‍ പെട്ടിട്ടുണ്ട്.

English summary
Android users are most likely to put out on the first date.
Story first published: Thursday, February 2, 2012, 16:23 [IST]

Get Notifications from Malayalam Indiansutras