•  

ആദ്യമായി സെക്‌സിലേര്‍പ്പെടുമ്പോള്‍

First Sex
 
വിവാഹം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ സൗഹൃദം തുടങ്ങുമ്പോള്‍ സെക്‌സ് ഉടനെയൊന്നും വേണ്ടെന്ന് പലരും മനസ്സില്‍ തീരുമാനിച്ചുറപ്പിക്കും. പക്ഷേ, അറിയാതെ സെക്‌സിലേക്ക് വഴുതി വീഴും. ആദ്യമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

സുരക്ഷിതമാണ് ആദ്യം വേണ്ടത്: സെക്‌സ് എന്നത് ആവേശമാണ്. അടക്കാനാവാത്ത ആഗ്രഹങ്ങളിലൊന്നുമാണ്. എങ്കിലും ആദ്യമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് നന്നായിരിക്കും. അനാവശ്യമായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ലൈംഗികരോഗങ്ങള്‍ പകരാതിരിക്കാനും കോണ്ടം ഉപയോഗിക്കുന്നത് നല്ലതാണ്. പരിചയമുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് എപ്പോഴും നല്ലത്.

അമിത പ്രതീക്ഷ നന്നല്ല: സ്വപ്ന ലോകത്തുനിന്നാണ് പലരും സെക്‌സിലേക്ക് എടുത്തു ചാടുന്നത്. അമിതമായ പ്രതീക്ഷ പലപ്പോഴും നിരാശപ്പെടുത്തും. മികച്ചൊരു സെക്‌സ് എന്നു പറയുന്നത് ഒരു കല തന്നെയാണ്. എല്ലാവരും ഇക്കാര്യത്തില്‍ കലാകാരന്മാരായി കൊള്ളണമെന്നില്ല. പക്ഷേ, പരിചയ സമ്പത്തുകൊണ്ട് നല്ല സെക്‌സ് ആസ്വദിക്കാനും സാധിക്കും. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ പോണ്‍ സിനിമയില്‍ കാണുന്ന പോലുള്ള സെക്‌സ് ആസ്വദിക്കാനൊന്നും സാധിക്കില്ല. യോനിയിലേക്കുള്ള പ്രവേശനം തന്നെ സാധ്യമാകണമെങ്കില്‍ ചിലപ്പോള്‍ ദിവസങ്ങളുടെ അധ്വാനം വേണ്ടി വരും.

ആമുഖ ലീലകളെ കുറിച്ച് മറക്കരുത്: സെക്‌സിനെ കുറിച്ചുള്ള അമിത ആശങ്ക പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ആമുഖ ലീലകളൊന്നും കൂടാതെ ആദ്യമായി ലൈംഗികബന്ധത്തിനു ശ്രമിച്ചാല്‍ അത് ജീവിതത്തിലെ ഏറ്റവും നിരാശപ്പെടുത്തുന്ന അനുഭവങ്ങളിലൊന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പങ്കാളി ലൈംഗികമായി 100 ശതമാനവും ഉണര്‍ന്നുവെന്ന് ഉറപ്പുവരുത്തിയതിനുശേഷം വേണം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍.

വിദഗ്ധനാണെന്ന് കരുതരുത്: പുരുഷന്മാര്‍ പലപ്പോഴും അവരുടെ അറിവില്ലായ്മ മറച്ചുവെയ്ക്കാന്‍ ശ്രമിക്കും. അവന്‍ ഇക്കാര്യത്തില്‍ ഒരു വിദഗ്ധനാണെന്ന് സ്ത്രീകളും ധരിക്കരുത്.

അഭിനയിക്കുരുത്: രതിമൂര്‍ച്ഛ, ലൈംഗിക ആസ്വാദനം എന്നീ വിഷയങ്ങളില്‍ ഒരിക്കലും അഭിനയം പാടില്ല. ഇഷ്ടമായെങ്കില്‍ ഇഷ്ടമായെന്നും ഇല്ലെങ്കില്‍ ഇല്ലെന്നും പറയാന്‍ തയ്യാറാവണം. ആദ്യ സെക്‌സ് വേദനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനര്‍ത്ഥം നിങ്ങള്‍ക്ക് പങ്കാളിയോട് സ്‌നേഹമില്ലെന്നല്ല. പക്ഷേ, കൂടുതല്‍ വേദനിക്കുന്നുണ്ടെങ്കില്‍ അതു തുറന്നുപറയാന്‍ തയ്യാറാവണം.

English summary
Be prepare for your first time sex. What things you want to care? Dont handle incorrectly or with improper sexual knowledge.
Story first published: Wednesday, May 9, 2012, 14:46 [IST]

Get Notifications from Malayalam Indiansutras