•  

ഗര്‍ഭനിരോധന ഗുളികള്‍ അപകടകരം

Pills
 
ഗര്‍ഭനിരോധന ഉറ ധരിക്കാന്‍ അധികം പുരുഷന്മാര്‍ക്കും മടിയാണ്. അതുകൊണ്ടു തന്നെ ചിലര്‍ പങ്കാളികളെ കൊണ്ട് ഗര്‍ഭനിരോധന ഗുളികള്‍ കഴിപ്പിക്കാറുണ്ട്. ഇത്തരം ഗുളികള്‍ ചിലരുടെ ശരീരത്തില്‍ വന്‍മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്തിറങ്ങിയത്.

വിവാഹത്തിനു മുമ്പു തന്നെ ഇത്തരം ഗുളികള്‍ കഴിച്ചു നോക്കുന്നതില്‍ തെറ്റില്ലെന്നാണ് ചില ഡോക്ടര്‍മാരുടെ അഭിപ്രായം. ശരീരത്തിലെ ഹോര്‍മോണ്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നറിഞ്ഞാല്‍ ഇത്തരം ഗുളികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

വിവാഹം കഴിഞ്ഞ ഉടനെ കുട്ടികള്‍ വേണ്ടെന്നായിരിക്കും പൊതുവെ എല്ലാവരുടെയും തീരുമാനം. ഇത്തരം കാലയളവില്‍ അമിതമായി ഗുളികകള്‍ കഴിക്കുന്നത് ചിലരില്‍ വന്ധ്യതയ്‌ക്കോ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ക്കോ കാരണമാകുന്നുണ്ട്.

സൗന്ദര്യത്തില്‍ കാര്യമായ ഇടിവുണ്ടാക്കാനുള്ള ശേഷി ഈ ഗുളികകള്‍ക്കുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നല്ല കുടുംബബന്ധം തകര്‍ക്കാന്‍ ഇത്തരം കൊച്ചുഗുളികകള്‍ക്കു സാധിക്കും.

English summary
Birth control pill can worsen sex life
Story first published: Sunday, August 12, 2012, 13:07 [IST]

Get Notifications from Malayalam Indiansutras