•  

കിടപ്പുമുറിയില്‍ അവര്‍ അടികൂടുന്നതെന്തിന്?

Bedroom Quarrel
 
ഭാര്യാ ഭര്‍ത്താക്കന്മാര്‍ അടികൂടുന്നതില്‍ വലിയ പുതുമയില്ല. പക്ഷേ, കിടപ്പുമുറിയില്‍ വെച്ച്, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കിടന്നുറങ്ങുന്നതിനു മുമ്പ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ അടികൂടുന്നത് എന്തിനായിരിക്കും? ബ്രിട്ടനിലെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഒരു വര്‍ഷം ചുരുങ്ങിയത് 167 തവണയെങ്കിലും ദമ്പതികള്‍ ഇത്തരത്തില്‍ കലഹിക്കുന്നുണ്ട്.

തീര്‍ച്ചയായും പുതപ്പിനുവേണ്ടിയായിരിക്കും ഇരുവരും പ്രധാനമായും അടികൂടുക. സ്വാഭാവികമായും ഒരു വലിയ പുതപ്പായിരിക്കും വില്ലന്‍. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ പുതപ്പ് ഒരാളിലേക്ക് ഒതുങ്ങുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കൂര്‍ക്കം വലിയായിരിക്കും മറ്റൊരു കാരണം. പ്രായംകൂടുന്നതിനനുസരിച്ച് അതിന്റെ തീവ്രതയും വര്‍ധിച്ചുവരും. ചിലപ്പോള്‍ പങ്കാളിയുടെ ഉറക്കം കൂടി തടസ്സപ്പെടുത്തുന്ന വിധത്തിലായിരിക്കും ഈ കൂര്‍ക്കം വലി മുറുകുക.

സെക്‌സിനോട് താല്‍പ്പര്യമില്ലായ്മയും കലഹത്തിനു കാരണമാണ്. പക്ഷേ, അത് പ്രതിഫലിക്കുന്നത് മറ്റു രീതിയിലും ആയിരിക്കുമെന്നു മാത്രം. ചിലര്‍ക്ക് സെക്‌സിലേര്‍പ്പെടുന്നതിന് കുട്ടികള്‍ അടുത്തു കിടന്നുറങ്ങുന്നത് ഇഷ്ടമല്ല. ഇത്തരം ചെറിയകാര്യങ്ങള്‍ക്കു പോലും ചിലരുടെ ചുണ്ടു നീളും.

തണുപ്പും ചൂടും പലപ്പോഴും ബെഡ്‌റൂമില്‍ കലഹത്തിനു കാരണമാകാറുണ്ട്. ഫാന്‍ ഓവര്‍ സ്പീഡിലിടുന്നതുമായി ബന്ധപ്പെട്ടും തണുപ്പുകാലത്ത് ഫാന്‍ ഇടുന്നതുസംബന്ധിച്ചുമെല്ലാം തര്‍ക്കങ്ങളുണ്ടാകാം.

English summary
Family life seems calm and quiet just newlyweds. They have yet to find out how much misunderstanding lies in family relationships, passions boil in the kitchen or in the bedroom.
Story first published: Friday, August 10, 2012, 11:13 [IST]

Get Notifications from Malayalam Indiansutras