ലൈംഗിക സുഖമില്ലാത്ത ദാമ്പത്യം മുന്നോട്ട് പോകുന്നത് വലിയ പ്രയാസമായിരിക്കും. സ്ത്രീയും പുരുഷനും ഒരുപോലെ സുഖം അനുഭവിക്കേണ്ടതുണ്ട്. ആധുനിക കാലത്ത് പരസ്പരം തുറന്നു സംസാരിക്കുന്നതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. പത്ത് വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍. സെക്‌സും താല്‍പ്പര്യങ്ങളും കുറച്ചുകൂടെ തുറന്നു പറയാന്‍ എല്ലാവരും തയ്യാറാണ്.
ശക്തമായ ആരോഗ്യം ലൈംഗിക സുഖത്തിന് നിര്‍ബന്ധമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ സ്ത്രീയും പുരുഷനും ചെയ്യണം. പതിവായ വ്യായാമവും മികച്ച ഭക്ഷണ രീതികളും പിന്തുടരണം. പ്രായം അറിഞ്ഞുള്ള വ്യായാമ മുറകള്‍ പ്രയോഗിച്ചാല്‍ മതി. യുട്യൂബ് ചാനലുകളില്‍ കാണിക്കുന്ന വ്യായാമ മുറകള്‍ എല്ലാം പരീക്ഷിക്കണം എന്നില്ല.

സ്ത്രീയും പുരുഷനും തുറന്നു സംസാരിക്കുക എന്നതും ലൈംഗിക സുഖം ലഭിക്കാന്‍ വേണ്ട ഒന്നാണ്. ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും തുറന്നുപറയണം. ഇഷ്ടമില്ലാത്ത സെക്‌സ് രീതിയും തുറന്നുപറയണം. രണ്ടുപേര്‍ക്കും ശുചിത്വം നിര്‍ബന്ധമാണ്. സെക്‌സ് ചെയ്യുന്ന സ്ഥലവും വൃത്തിയുള്ളതായിരിക്കണം. അല്‍പ്പം സുഗന്ധം പൂശുന്നതും വികാരങ്ങള്‍ ഉണര്‍ത്തും.
ഇടയ്ക്ക് വ്യത്യസ്തമായ സെക്‌സ് പൊസിഷനുകള്‍ പരീക്ഷിക്കാം. എല്ലാ ദിവസവും ഒരേ പോലെ സെക്‌സ് ചെയ്യുന്നത് ലൈംഗിക സുഖം കുറയ്ക്കും. ഇഷ്ടമുള്ള പൊസിഷനുകള്‍ ഇരുവരും തുറന്നുപറയണം. വ്യത്യസ്തമായ സ്ഥലങ്ങള്‍ സെക്‌സിന് തിരഞ്ഞെടുക്കാം. എന്നും ഒരേ സ്ഥലത്ത് വച്ച് സെക്‌സ് ചെയ്യുന്നതും അരോചകമാകും. എപ്പോഴും വ്യത്യസ്തത വരുത്തുക പ്രയാസകരമാണ്. ഇടയ്ക്ക് വ്യത്യസ്തമാക്കാന്‍ ശ്രമിക്കുക.
ഫോര്‍പ്ലേയ്ക്ക് പ്രാധാന്യം നല്‍കണം. ചുംബനം, തലോടല്‍, ആലിംഗനം, സുഖം ലഭിക്കുന്ന സ്ഥലങ്ങളിലെ വിരല്‍ പ്രയോഗം എന്നിവയെല്ലാം സെക്‌സിനോടുള്ള താല്‍പ്പര്യം കൂട്ടും. വേഗത്തില്‍ സെക്‌സ് ചെയ്ത് അവസാനിപ്പിക്കരുത്. സംസാരിച്ചുകൊണ്ട് സെക്‌സിലേക്ക് കടുക്കുന്നത് നല്ലതാണ്. തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സംസാരിക്കരുത്. ഇരുവര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കുക.
നല്ല മാനസിക അന്തരീക്ഷത്തില്‍ സെക്‌സ് ചെയ്യുക. ചില ദിവസങ്ങളില്‍ ജോലിയുടേയോ ആരോഗ്യപരമായതോ ആയ ക്ഷീണമുണ്ടെങ്കില്‍ സെക്‌സ് ഒഴിവാക്കാം. പകരം അനിയോജ്യമായ സമയം തിരഞ്ഞെടുക്കാം. ഓരോ വ്യക്തികളുടെയും സെക്‌സിനോട് താല്‍പ്പര്യമുള്ള സമയം വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് അതിരാവിലെ സെക്‌സ് ചെയ്യാനാണ് താല്‍പ്പര്യം. രാവിലെ ഭക്ഷണം കഴിച്ച ശേഷം, ഉച്ച ഭക്ഷണത്തിന് ശേഷം, രാത്രി എന്നിങ്ങനെ വിവിധ താല്‍പ്പര്യങ്ങളാണ്. ആ സമയം തുറന്നുപറഞ്ഞ് സൗകര്യം ഒരുക്കുക.
താല്‍പ്പര്യമില്ലാത്ത സമയം സെക്‌സ് ചെയ്യുന്നതു വഴി ചിലപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. സാവധാനം തുടങ്ങി വേഗത കൂട്ടി വരുന്നതാണ് നല്ലത്. അതിവേഗം സെക്‌സ് ചെയ്ത് അവസാനിപ്പിക്കാതെ, പങ്കാളിയുടെ അവസ്ഥ കൂടി പരിഗണിച്ച് സെക്‌സ് ചെയ്യണം. ഈ മാര്‍ഗങ്ങള്‍ പതിവാക്കിയാല്‍ സെക്‌സ് സുഖത്തിന്റെ പരകോടിയില്‍ എത്തും.



Click it and Unblock the Notifications







