•  

വലിയ സ്തനങ്ങള്‍ അഭിമാനമാകുന്നു

Good Breast
 
നല്ല മാറിടം സ്വന്തമാക്കുകയെന്നത് സ്ത്രീകളുടെ അഭിമാനപ്രശ്‌നമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി പോലും നടത്തി സ്തനങ്ങളെ ആകര്‍ഷണീയമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്.

രണ്ടുവര്‍ഷം മുമ്പുവരെ 34ബിയായിരുന്നു ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ ബ്രാ സൈസ്. എന്നാല്‍ ഇപ്പോള്‍ അത് 34ഡിഡിയായി മാറിയിരിക്കുന്നു. പ്രമുഖ അടിവസ്ത്രനിര്‍മാതാക്കള്‍ നടത്തിയ സര്‍വെയുടെ ഫലവും തിരിച്ചല്ല.
വില്‍പ്പനകള്‍ വിശകലനം ചെയ്തുനോക്കുമ്പോള്‍ ലോകത്തെ സ്ത്രീകളുടെ മാറിടങ്ങള്‍ വലുതാകുന്നുണ്ട്.

മാറിടവും ആത്മവിശ്വാസവും തമ്മില്‍ ബന്ധമുണ്ട്. മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതിയാണ് സൗന്ദര്യമെന്ന സങ്കല്‍പ്പത്തില്‍ ചെറിയൊരു മാറ്റം സംഭവിച്ചത് ഇക്കാര്യത്തില്‍ മാത്രമാണ്.

നിറഞ്ഞ മാറിടം വേണമെന്നാണ് ഭൂരിപക്ഷം പെണ്‍കുട്ടികളുടെയും ആവശ്യം. ചെറിയ സ്തനങ്ങള്‍ പല പെണ്‍കുട്ടികളുടെയും സ്വകാര്യ ദുഃഖം കൂടിയാണ്. പുരുഷന്മാരുടെ സെക്‌സ് സ്വപ്‌നങ്ങള്‍ തീപ്പിടിപ്പിക്കുന്നതില്‍ മാറിടങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല.

അതുകൊണ്ടു തന്നെ ചെറിയ സ്തനമുള്ളവര്‍ പോലും വലിയ സൈസ് വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നത് പതിവാണ്. നല്ലൊരു ബ്രാ സ്ത്രീയുടെ സൗന്ദര്യം വര്‍ധിപ്പിക്കുമെന്നാണ് സങ്കല്‍പ്പം. അതുകൊണ്ടാണ് സ്‌പോഞ്ചും മറ്റും നിറച്ച ബ്രാകള്‍ക്ക് തിരക്കേറുന്നത്.

English summary
Added and push-up bras made up 70 percent of bra sales in Debenhams stores this year, compared with 36 percent in 2010, suggesting that that women are keen to make the most of their figures.
Story first published: Thursday, October 11, 2012, 14:50 [IST]

Get Notifications from Malayalam Indiansutras