ആരോഗ്യമുള്ള ശരീരപ്രകൃതിയാണ് സ്ത്രീ സൗന്ദര്യം എന്നായിരുന്നു പഴയകാലത്തെ കാഴ്ചപ്പാട്. പിന്നീടതില്‍ കാര്യമായ മാറ്റം വന്നു. പക്ഷേ, അന്നും ഇന്നും സ്തനത്തിന്റെ വലിപ്പം സൗന്ദര്യത്തിന്റെ ലക്ഷണമായി തന്നെയാണ് പരിഗണിച്ചുവരുന്നത്.
തീര്‍ച്ചയായും വിവാഹം കഴിക്കാത്ത പല പെണ്‍കുട്ടികളും സ്വന്തം സ്തനത്തെ കുറിച്ച് ഏറെ ആകുലരാകാറുണ്ട്. വാസ്തവത്തില്‍ പെണ്‍കുട്ടികളില്‍ സൗന്ദര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണയാണ് ഈ ആകുലത സൃഷ്ടിക്കുന്നത്.
ബുദ്ധിയും സൗന്ദര്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എക്കാലത്തും പഠനങ്ങള്‍ നടന്നിട്ടുണ്ട്. പുരുഷന്മാരില്‍ പലരും ഐക്യുവിനേക്കാളും സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നതും ഈ തെറ്റിദ്ധാരണയ്ക്ക് കാരണമാണ്.
സ്തനത്തിന്റെ വലിപ്പം ഓരോരുത്തരുടെയും ആരോഗ്യപ്രകൃതിയനുസരിച്ച് വ്യത്യസ്തമായിരിക്കും. ചില പെണ്‍കുട്ടികള്‍ക്ക് എത്ര പ്രായമായാലും ഉറച്ച മാറിടം സ്വന്തമായിരിക്കും. ഭൂരിഭാഗം സ്ത്രീകളിലും പ്രായം കൂടുന്നതോടെ സ്തനം തൂങ്ങി തുടങ്ങും. ചിലര്‍ ശസ്ത്രക്രിയയിലൂടെ ഇതിനെ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കും.