•  

അതിരാവിലെ സെക്‌സിലേര്‍പ്പെടൂ, മാറ്റം അനുഭവിച്ചറിയൂ

വളരെയേറെ വിജയിച്ച ഒരു മലയാള സിനിമയില്‍ ഭര്‍ത്താവിന്റെ കിടപ്പറ പരാജയം മറികടക്കാന്‍ വേണ്ടി നായകന്‍ ഒരു വീട്ടമ്മയ്ക്ക് ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നുണ്ട്. രസകരമാണ് ആ തന്ത്രം. വൈകുന്നേരം വരെ ജോലിചയ്ത് രാത്രി തിരിച്ചെത്തുന്ന ഭര്‍ത്താവ് ജോലി ക്ഷീണം കാരണം വീട്ടിലെത്തിയ ഉടന്‍ കിടന്നുറങ്ങുകയും അതിരാവിലെ വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നത് കാരണം ഒരു ഭാര്യയുടെ കിടപ്പറ ആവശ്യങ്ങളൊന്നും നിറവേറാത്ത സങ്കടത്തിലായിരുന്ന വീട്ടമ്മ ഈ തന്ത്രം പ്രയോഗിച്ച് വിജയിച്ചു.

ഒരലാറം ടൈംപീസ് മാത്രമേ ഇതിന് വേണ്ടി വന്നുള്ളു. സാധാരണ ഭര്‍ത്താവ് ഉണരുന്നതിനും കുറെ മുമ്പെ അലാറം മുഴങ്ങുകയും നേരത്തെ ഉറക്കമുണര്‍ന്ന് ഇനിയെന്ത് എന്ന ചിന്തയിലാകുന്ന ഭര്‍ത്താവിനെ ചില്ലറ തൊട്ടുതലോടലോടെ സെക്‌സിലേക്ക് എത്തിക്കുന്നതുമാണ് സിനിമയിലെ രംഗം. സന്തോഷവതിയായ ഭാര്യ ഈ തന്ത്രം കൂടുതല്‍ വീട്ടമ്മകളുമായി ചര്‍ച്ച ചെയ്യുകയും അടുത്തടുത്ത വീടുകളിലെല്ലാം അലാറം ശബ്ദമുയരുന്ന അതിരാവിലെകളും സന്തോഷവതികളുമായ ഭാര്യമാരെയുമാണ് പിന്നീട് ഈ സിനിമയില്‍ കാണിക്കുന്നത്.

Sex in early morning will make you feel better.
 

കാര്യം ഇതൊക്കെ സിനിമയിലല്ലേ എന്നു ചിന്തിക്കാന്‍ വരട്ടെ. അതി രാവിലെയുള്ള സെക്‌സ് അത്്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീര്‍ന്ന് ഉറക്കമുണരുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്‌സിന് സഹായിക്കും. എന്താ..അടുത്ത പ്രഭാതം മുതല്‍ ഒന്നു പരീക്ഷിച്ചു നോക്കുകയല്ലേ..?

ബാഹ്യകേളികള്‍ പുരോഗമിക്കുന്നതോടെ വേണമെങ്കില്‍ കുളിമുറിയിലേക്കും വരെ കേളീ പരീക്ഷണങ്ങള്‍ ആവാം. രാവിലെ ഒന്നിച്ചൊരു കുളി. സെക്‌സ് ആസ്വദിച്ചു കൊണ്ടുള്ള ജല രതിയും ഷവര്‍ ബാത്തിനിടയില്‍ കൗ ഗേള്‍ പൊസിഷനില്‍ പുറകിലൂടെയുള്ള സെക്‌സും ഒന്ന് പരീക്ഷിച്ചു നോക്കൂ. സെക്‌സിന്റെ മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും

ചെയ്യും.

ഉറക്കത്തിന്റെ ആലസ്യമില്ലാതെ പ്രഭാതം മുതല്‍ ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും.മാത്രമോ..? നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും ഇത് സഹായിക്കും. രക്തയോട്ടം കൂടുന്നതിനാല്‍ പ്രഭാതത്തില്‍ വേറെ ലഘു വ്യായാമമൊന്നും വേണ്ട. ഇത്രയൊക്കെ ഗുണം തരുന്ന ഈ മാറ്റം പരീക്ഷിച്ചു നോക്കൂ. രതിയുടെ പുതിയ പ്രഭാതങ്ങള്‍ നിങ്ങളെ നവീകരിക്കുന്നത് അറിയൂ.

English summary
Sex in early morning will make you feel better. Here we have some tips.
Story first published: Tuesday, November 19, 2013, 14:44 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras