•  

അശ്ലീല വീഡിയോ കാണുന്നവരാണോ? കാത്തിരിക്കുന്നത് വന്‍ ദുരന്തം, ജീവിതം നശിക്കും

കൗമാര കാലം മുതല്‍ സെക്‌സിനെ കുറിച്ച് തെറ്റിദ്ധാരണ വച്ചു പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ഇവര്‍ക്ക് യാഥാര്‍ഥ്യത്തോട് ചേരാത്ത പാതി വിവരങ്ങള്‍ മാത്രമായിരിക്കും ലൈംഗികതയെ പറ്റിയുണ്ടാകുക. അശ്ലീല പുസ്തകങ്ങള്‍ വായിച്ചും വീഡിയോ കണ്ടും അവര്‍ പ്രത്യേക ലോകത്തിരുന്ന് ലൈംഗികതയെ മനസിലാക്കുന്നിടത്താണ് തെറ്റ് സംഭവിക്കുന്നത്.

പഴയ കാലത്ത് അശ്ലീല പുസ്തകങ്ങള്‍ വായിച്ചാണ് പലരും ലൈംഗികതയെ കുറിച്ച് അറിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് തരം വീഡിയോസും മൊബൈലില്‍ കിട്ടുന്നതിനാല്‍ ഇതിന് പിന്നിലുള്ള അപകടം വളരെ വലുതാണ്. അശ്ലീല വീഡിയോകളില്‍ കാണുന്നത് വിശ്വസിച്ച് പങ്കാളികളില്‍ നിന്ന് ഇത്തരം രീതികള്‍ വേണമെന്ന് ആഗ്രഹിക്കും. എന്നാല്‍ പൂര്‍ണമായും വ്യത്യസ്തമായ അനുഭവമായിരിക്കും യഥാര്‍ഥ ജീവിതത്തില്‍.

unhealthy video-
 

അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കുന്നത് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. വീഡിയോകളില്‍ പലതിലും സ്ത്രീകളെ മോശമായി കൈകാര്യം ചെയ്യുന്ന രീതിയിലാകും. സമാനമായ മാര്‍ഗങ്ങള്‍ സ്വന്തം പങ്കാളിയോടും സ്വീകരിച്ചാല്‍ സംഘര്‍ഷ സാഹചര്യമുണ്ടാക്കും. ഇതോടെ ജീവിതം മറ്റൊരു ദിശയിലേക്ക് നീങ്ങും.

അശ്ലീല വീഡിയോകളിലെ പൊസിഷനുകള്‍ വളരെ പ്രയാസമേറിയതായിരിക്കും. എന്നാല്‍ പങ്കാളികളില്‍ നിന്ന് ഇത്തരം പൊസിഷനുകള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ക്ക് തിരിച്ചടി ലഭിച്ചാല്‍ ദേഷ്യവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. ലാഭം മാത്രം ഉദ്ദേശിച്ച് ചിത്രീകരിക്കുന്ന അശ്ലീല വീഡിയോകള്‍ കണ്ട് കിടപ്പറയില്‍ എത്തരുത് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വായന, വീഡിയോ, ദൃശ്യങ്ങള്‍ എന്നിവ അല്‍പ്പ നേരം മനസില്‍ തങ്ങി നില്‍ക്കും. അശ്ലീല വീഡിയോ കാണുമ്പോഴും അതുതന്നെയാണ് അവസ്ഥ. വീഡിയോയില്‍ കാണുന്നവരുടെ ലൈംഗിക അവയവങ്ങളും മറ്റും സ്വന്തം പങ്കാളിയില്‍ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കും. വലിപ്പത്തിലും നിറത്തിലുമെല്ലാം വ്യത്യാസമുണ്ടാകും. ഇതും ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും.

അശ്ലീല വീഡിയോകളില്‍ അഭിനയ തികവിന്റെ ഭാഗമായി പല ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. ഒന്നിലധികം പേര്‍ ഒരുമിച്ച് ചെയ്യുന്ന സെക്‌സ് വീഡിയോ ആയിരിക്കും. എന്നാല്‍ അതൊന്നും കുടുംബ ജീവിതത്തിലോ സംശുദ്ധമായ പ്രണയ ജീവിതത്തിലോ സാധ്യമാകില്ല. ഇവിടെയാണ് വഴിതെറ്റുന്നത്.

കിടപ്പറ ബലാല്‍സംഗ വേദിയാകുന്നത് വഴി തകരുന്ന കുടുംബ ബന്ധങ്ങള്‍ നിരവധിയാണ്. എല്ലാത്തിനും കാരണം അശ്ലീല വീഡിയോ ആയിരിക്കും. വീഡിയോയില്‍ കാണുന്നതെല്ലാം ശരിയാണെന്ന് ഒരിക്കലും ധരിക്കരുത്. ഏറ്റവും നല്ലത് ഇത്തരം വീഡിയോ കാണുന്നത് ഒഴിവാക്കുന്നതാണ്. കുറ്റബോധം, വിഷാദം, അനാവശ്യമായ ഉത്കണ്ഡ, സ്വന്തം ശരീരത്തിലുള്ള അഭിമാനക്കുറവ് എന്നിവയ്‌ക്കെല്ലാം ഇത്തരം വീഡിയോ കാരണമാകും.

English summary
Are You Watching Bad Videos? Great Disaster Awaits, Experts Warning Life Will Be Ruined
Story first published: Monday, September 8, 2025, 16:22 [IST]

Get Notifications from Malayalam Indiansutras