പലരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് സെക്‌സ് ചെയ്യുന്ന വേളയിലെ വേദന. ഇതിന് പല കാരണങ്ങളുണ്ടാകാം. എന്താണ് എന്ന് കൃത്യമായി കണ്ടെത്തുകയാണ് പരിഹാരത്തിനുള്ള ആദ്യവഴി. ഇരുവരും തുറന്ന് സംസാരിക്കുകയാണ് ആദ്യം വേണ്ടത്. മിക്കവരും വേദന അനുഭവപ്പെടുന്നത് പുറത്തു പറയില്ല. പങ്കാളി എന്തു വിചാരിക്കുമെന്ന് കരുതിയാണിത്.
എന്നാല്‍ അതിന്റെ ആവശ്യമില്ല. എപ്പോഴാണ് വേദന അനുഭവപ്പെടുന്നത് എന്ന് തുറന്നുപറയണം. ചിലര്‍ക്ക് സെക്‌സ് ചെയ്യുമ്പോഴായിരിക്കും. മറ്റു ചിലര്‍ക്ക് സെക്‌സിന് ശേഷമാകും. വേദന അനുഭവപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അണുബാധയാകും. സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടായാല്‍ പലപ്പോഴും വേദന അനുഭവപ്പെട്ടുകൊണ്ടിരിക്കും. സെക്‌സ് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

ശുചിത്വം നിര്‍ബന്ധമാണ്. സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയായി കഴുകണം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് പ്രത്യേകിച്ചും. അല്ലെങ്കില്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. യോനിയില്‍ നനവ് ഇല്ലായ്മ ഉണ്ടാകുന്ന വേളയിലും വേദന അനുഭപ്പെടും. സെക്‌സിന് താല്‍പ്പര്യമില്ലാത്ത വേളയില്‍ നനവുണ്ടാകാന്‍ വൈകും. എപ്പോഴും ഈ പ്രതിസന്ധി നേരിടുന്നവര്‍ ഗൈനക്കോളജിസ്റ്റിനെ കാണണം. ഇതിന് നിസാരമായ പരിഹാരമുണ്ട്.
ഫോര്‍ പ്ലേ കുറവാകുന്നത്, ആര്‍ത്തവ വിരാമം, ഗര്‍ഭാവസ്ഥ, മുലകുടി പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാര്‍ എന്നിവര്‍ക്കെല്ലാം സെക്‌സിന് താല്‍പ്പര്യം കുറഞ്ഞേക്കാം. ഈ വേളയില്‍ നനവ് അനുഭവപ്പെടില്ല. അതുകൊണ്ടുതന്നെ ശക്തി ഉപയോഗിക്കേണ്ട അവസ്ഥ വരും. അതെല്ലാം സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടാനുള്ള കാരണമാണ്.
ശസ്ത്രക്രിയ ചെയ്തവര്‍, പ്രസവത്തില്‍ സ്വകാര്യ ഭാഗത്ത് നേരിയ പൊട്ടലുണ്ടായവര്‍ എന്നിവര്‍ക്കും സെക്‌സിന്റെ വേളയില്‍ വേദന അനുഭവപ്പെടും. ഗര്‍ഭാശയ സംബന്ധമായ അസുഖമുള്ളവര്‍ക്കും വേദന വരാം. മലദ്വാര സംബന്ധമായ അസുഖമുള്ളവര്‍ക്കും വേദനയുണ്ടാകും. ഇതൊന്നുമില്ലാത്തവര്‍ക്കും വേദന അനുഭവപ്പെടാം. അതിന് കാരണം തെറ്റിദ്ധാരണയാണ്.
ചെറുപ്പത്തില്‍ അനുഭവിച്ച പീഡനങ്ങള്‍, കേട്ട കഥകളിലെ തെറ്റിദ്ധാരണകള്‍ എന്നിവ മൂലമുള്ള ഉത്കണ്ഠ സെക്‌സിനോട് ഭയമുണ്ടാക്കും. ഈ അവസ്ഥയില്‍ സെക്‌സ് ചെയ്യുമ്പോഴും വേദന വരും. പ്രസവം പോലെ തന്നെ വേദന അനുഭവിക്കുന്ന ഒന്നാണ് സെക്‌സ് എന്ന് തെറ്റിദ്ധരിച്ചവരുണ്ട്. സ്ത്രീകളുടെ സ്വകാര്യ ഭാഗത്തിന് വികസിക്കാനുള്ള കഴിവുണ്ട് എന്നു പോലും ഇവര്‍ക്ക് അറിയില്ല.
തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. വിട്ടുമാറാത്ത വേദന വരുന്നുണ്ടെങ്കില്‍ തുറന്നു സംസാരിക്കുക. ഇരുവരും ഒന്നിച്ച് ഡോക്ടറെ കണ്ട് കാര്യങ്ങള്‍ പറയുക. നിസാരമായ മരുന്നുകളില്‍ പരിഹാരമുണ്ടാകും. ചിലര്‍ക്ക് കൗണ്‍സലിങ് മതിയാകും. ചിലര്‍ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.



Click it and Unblock the Notifications







