•  

അവളില്‍ നിന്നും അവന് വേണ്ടത്

എന്തൊക്കെയാണ് ഒരു സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നത്. പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. അവ ഇങ്ങനെ തുടര്‍ന്നുകൊണ്ടേ പോകും. എന്നാലും ചില കാര്യങ്ങളുണ്ട്. അവളില്‍ നിന്നും അവന് വേണ്ട ചില കാര്യങ്ങള്‍. അവയെന്തൊക്കെയെന്ന് നോക്കൂ.

ലൈംഗികതയ്ക്ക് മുന്‍കൈയെടുക്കാത്തവളായിരിക്കണം അവള്‍ എന്ന് അവന് ഒരു ആഗ്രഹമുണ്ടോ. ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്ന് വെച്ചാല്‍ നാണക്കാരിയായ പങ്കാളിയെയാണ് പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം എന്ന് സാരം. അവളെ മൊത്തമായും വേണം പുരുഷന് എന്നാണ് മറ്റു ചില പഠനങ്ങള്‍ പറയുന്നത്.അവള്‍ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് പോലും അവന് ഇഷ്ടമായി എന്ന് വരില്ല.

Things a man wants in a woman
 

വേണം ശ്രദ്ധ - തന്റെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നവളായിരിക്കണം അവന് വേണ്ട പങ്കാളി. അമ്മയെപോലെ സ്‌നേഹിക്കാനും ശ്രദ്ധിക്കാനും കഴിയുമെങ്കില്‍ അത്രയും നല്ലത്. സെക്‌സിയാകാം, എന്ന് വെച്ച് ഓവറാകരുത്. അയ്യേ എന്ന് അവന് തോന്നിയാല്‍ കഴിഞ്ഞു. സെക്‌സിയായ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും അതിര് വിട്ടാല്‍ പിന്നെ അവളെ നോക്കിയെന്ന് പോലും വരില്ല.

എടുത്തുചാടി സെക്‌സിന് തുനിയുന്ന പെണ്ണുങ്ങളെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല പോലും, സെക്‌സിന് വേണ്ടി വെയ്റ്റ് ചെയ്യുന്ന പെണ്ണുങ്ങളെയാണ് പുരുഷന്മാര്‍ക്ക് ഇഷ്ടം. പറയാം, എന്ന് വെച്ച് നോണ്‍സെന്‍സ് മാത്രം വിളമ്പിയാല്‍ ഏത് പുരുഷനും മടുത്തുപോകില്ലേ. അര്‍ഥിമില്ലാത്തത് പുലമ്പുന്ന സ്ത്രീകളെ ഇഷ്ടമാകില്ല എന്ന് പറയാന്‍ പഠനത്തിന്റെ ആവശ്യമൊന്നും വേണ്ട. സിമ്പിള്‍ കോമണ്‍സെന്‍സ് മതി.

English summary
Things a man wants in a woman.
Story first published: Tuesday, February 11, 2014, 14:23 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras