സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലൈംഗിതയോടുള്ള താല്‍പ്പര്യം വ്യത്യസ്തമാണ്. ഇക്കാര്യം പരസ്പരം മനസിലാക്കിയില്ലെങ്കില്‍ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കും. പുരുഷന്മാര്‍ക്ക് കൗമാരം കടന്നു യുവത്വത്തിലേക്ക് പ്രവേശിക്കുന്ന പ്രായം മുതലാണ് വലിയ താല്‍പ്പര്യമുണ്ടാകുക. ഈ വേളയില്‍ അവരുടെ ശരീരം എപ്പോഴും പങ്കാളിയെ തേടും.
എന്നാല്‍ സ്ത്രീകളുടെ കാര്യം മറിച്ചാണ്. അവര്‍ക്ക് 20കളുടെ അവസാനത്തിലും 30കളുടെ ആദ്യത്തിലുമാണ് ലൈംഗികതയോട് വലിയ താല്‍പ്പര്യം പ്രകടമാകുക. പിന്നീട് ആര്‍ത്തവ വിരാമം ആകുന്നത് വരെ ഈ താല്‍പ്പര്യം കാണും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ സാധാരണ വിവാഹം നടക്കുന്ന പ്രായത്തില്‍ സ്ത്രീകള്‍ക്ക് ലൈംഗികതയോട് വലിയ താല്‍പ്പര്യം കാണില്ല.

അവരുടെ ശരീരത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും കൂടുതല്‍ ആത്മവിശ്വാസം വരുമ്പോഴാണ് ലൈംഗികതയോട് താല്‍പ്പര്യം കൂടുക എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഏകദേശം 28 വയസിന് ശേഷമാകും താല്‍പ്പര്യം കൂടുക. ഈ വേളയില്‍ സ്ത്രീകള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുമ്പോള്‍ പുരുഷന്മാര്‍ അക്കാര്യം മനസിലാക്കി ഇടപെടണം. അല്ലെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷകരമാകില്ല.
താന്‍ താല്‍പ്പര്യത്തോടെ വന്ന കാലത്ത് അവള്‍ മുഖം തിരിച്ചുനിന്നു. ഇപ്പോള്‍ അവള്‍ എപ്പോഴും സെക്‌സിന് തയ്യാറായി വരികയാണ് എന്ന് ചില പുരുഷന്മാര്‍ പറയാറുണ്ട്. ഇരുവരും പരസ്പരം അറിഞ്ഞ് ഇടപെട്ടാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്‌നം. പുരുഷന്മാര്‍ക്ക് സെക്‌സിനോടുള്ള താല്‍പ്പര്യം വ്യത്യസ്തമാണ്. അപൂര്‍വം ചിലര്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ പോലും താല്‍പ്പര്യമുണ്ടാകും.
എല്ലാത്തിനും അപ്പുറം ശാരീരികവും മാനസികവുമായ ആരോഗ്യമാണ് പ്രധാനം. ശക്തമായ ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ ദാമ്പത്യം തകരുന്നതിലേക്ക് എത്തും. മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സ്ത്രീയും പുരുഷനും ശ്രദ്ധിക്കണം. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവും സെക്‌സിന് നിര്‍ബന്ധമാണ്.
ജീവിത രീതിയും ഹോര്‍മോണ്‍ നിലയും സെക്‌സ് താല്‍പ്പര്യങ്ങളെ സ്വാധീനിക്കും. പ്രമേഹം പിടിപെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുക്കണം. പ്രമേഹം ബാധിക്കുന്നതോടെ ജീവിതത്തിന്റെ മൊത്തം താളം തെറ്റും. ലൈംഗിക കാര്യങ്ങളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടുകയാണ് വേണ്ടത്. മനശാസ്ത്രജ്ഞരുടെ ഉപദേശവും തേടാം.



Click it and Unblock the Notifications







