•  

അമിതമായാല്‍ സെക്‌സും..

Love Making
 
ലൈംഗിക ജീവിതമെന്നത് ദാമ്പത്യത്തിന്റെ ആധാരശിലയായിട്ടാണ് കണക്കാക്കപ്പെടുന്നത്. സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്നുംപഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അധികമായാല്‍ അമൃതിന്റെ അവസ്ഥപോലെതന്നെയാണ് സെക്‌സി്‌ന്റെ കാര്യവും.

സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ക്കിടയില്‍ അകലവും ലൈംഗകതയോടുള്ള മടുപ്പം സൃഷ്ടിക്കുമത്രേ. റോസി മല്ലെന്റര്‍ എന്ന ജേര്‍ണലിസ്റ്റിന്റെ ജീവിത കഥയും ലൈംഗിക പരീക്ഷണങ്ങളും ഇതിനുള്ള വലിയ തെളിവാണ്.

വിവാഹശേഷം മാസത്തില്‍ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഡയറി സൂക്ഷിക്കുകയും ചെയ്ത റോസിയും കാമുകനും ഒടുക്കം വഴിപിരികയുകയായിരുന്നു. ആദ്യമാദ്യം രസകരമെന്ന് തോന്നിയ സെക്‌സ് പിന്നീട് ഇവര്‍ക്കിടയില്‍ അസ്വാരസ്വമുണ്ടാക്കുകയായിരുന്നുവത്രേ.

എല്ലാ ദിവസവും ലൈംഗികബന്ധത്തിലേര്‍പ്പെട്ട മാസത്തിന്റെ അവസാനദിനത്തില്‍ എത്തിയപ്പോഴേയ്ക്കും രണ്ടുപേരും തമ്മില്‍ ഒരുപാട് അകലുകയായിരുന്നുവത്രേ. ആദ്യമാദ്യം രസകരമായിരുന്ന പ്രണയലീലകള്‍ പിന്നീട് വിരസമായിത്തീര്‍ന്നതിനെക്കുറിച്ച് റോസി ഡയറിയില്‍ കൃത്യമായി കുറിച്ചുവച്ചിട്ടുണ്ട്.

ഒരിക്കല്‍ രണ്ടുപേരും ആസ്വദിച്ച സെക്‌സ് പിന്നീട് മുറിവില്‍ നാരങ്ങാനീര് ഉറ്റിയ്ക്കുന്നതുപോലെ അസഹനീയമായി മാറിയെന്നാണ് റോസിയുടെ കുറിപ്പുകള്‍ പറയുന്നത്. തങ്ങള്‍ക്കിടയിലെ സെക്‌സ് ദിവസം ചെല്ലന്തോറും യാന്ത്രികമായിത്തീര്‍ന്നുവെന്നാണ് റോസി പറയുന്നത്.

ഒരോ ദിവസവും താന്‍ ഭര്‍ത്താവിനെ വശീകരിക്കാന്‍ സ്വീകരിച്ച രീതികളെക്കുറിച്ചും മെയ്ക്കപ്പുകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമെല്ലാം ഡയറിക്കുറിപ്പില്‍ വ്യക്തമാണ്. എന്തായാലും ആരും ഇത്തരത്തില്‍ സെക്‌സ് അമിതമാകുന്ന പരീക്ഷണങ്ങള്‍ക്ക് മുതിരരുതെന്നാണ് റോസി പറയുന്നത്. കോസ്‌മോപൊളിറ്റന്‍ മാഗസിനിലെ കോളമെഴുത്തുകാരിയാണ് റോസി.

English summary
Having sex more often ruins your marriage.Rosie Mullender a jorunalist who tried indulging in sex for a complete month, every day, found herself unhappy for the first time in eight-year relationship. Being a journalist, she experimented to have sex every day for a month and keep a daily diary of the results
Story first published: Thursday, May 5, 2011, 15:36 [IST]

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more