•  

അവളോട് സെക്സിനെക്കുറിച്ച് മാത്രം സംസാരിക്കൂ!!!

ബെഡ്‌റൂമിലെ സ്വകാര്യ നിമിഷങ്ങളില്‍ പങ്കാളിയോട് സെക്സിനെക്കുറിച്ച് സംസാരിക്കാറുണ്ടോ നിങ്ങൾ. ഇല്ല എന്നായിരിക്കും ഉത്തരം. വെറുതെ പറയുന്നതല്ല, ഭൂരിഭാഗം വിവാഹിതരും സെക്‌സിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറാകാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. സെക്സ് ചെയ്യാറുണ്ടെങ്കിലും അതേക്കുറിച്ച് സംസാരിക്കുന്നത് എന്തോ മോശം കാര്യമാണെന്ന തോന്നലാണോ ആളുകൾക്ക് ഉള്ളത്.

questions
 

പങ്കാളികൾ സംസാരത്തില്‍ നിന്ന് സെക്‌സ് ഒഴിവാക്കാന്‍ ബോധപൂർവ്വം ശ്രദ്ധിക്കാറുണ്ട് പോലും. സെക്‌സിനെപ്പറ്റി തുറന്നു സംസാരിക്കുന്നത് ആരോഗ്യകരമായ കുടുംബജീവിതത്തിന് വേണ്ടതാണ് എന്ന് എത്രപേർക്ക് അറിയാം. പങ്കാളികളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മനസ്സിലാക്കാന്‍ ഇത്തരം തുറന്നുപറച്ചിലുകളെക്കാള്‍ പറ്റിയ മാര്‍ഗമില്ല. ലൈംഗിക ജീവിതത്തിലെ തൃപ്തിയും അത‍ൃപ്തിയും ഇങ്ങനെ തുറന്നുപറഞ്ഞാൽ പരസ്പരം മനസിലാക്കാം.

സെക്‌സിനെപ്പറ്റി സംസാരിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമൊക്കെ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ആരോഗ്യകരമാക്കും. എവിടെ തൊടാനാണ് നിനക്ക് കൂടുതൽ ഇഷ്ടമെന്ന് ഭാര്യയൊടോ ഭർത്താവിനോടോ ചോദിച്ചുനോക്കൂ. ചുംബനമാണോ വദനസുരതമാണോ എന്താണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചുനോക്കൂ. ഇതൊന്നും അല്ലെങ്കിൽ വ്യത്യസ്തമായ എന്തെങ്കിലും പൊസിഷൻ ട്രൈ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞുനോക്കൂ.... ഇങ്ങനെ സെക്സിനെക്കുറിച്ച് സംസാരിക്കാൻ തന്നെ ആയിരക്കണക്കിന് കാര്യങ്ങളുണ്ട്.

English summary
Sex related questions you need to ask your partner!
Story first published: Friday, May 19, 2017, 15:28 [IST]

Get Notifications from Malayalam Indiansutras