•  

ആദ്യരതി ദാ ഇങ്ങനെ വേണം!

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-first-experience-should-last-for-ever-2-aid0001.html">Next »</a></li></ul>

ആദ്യരതി മരണം വരെ നിലനില്‍ക്കുന്ന സുഖകരമായ ഒരോര്‍മ്മയാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒട്ടേറെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു വേണം ആദ്യ രതി എന്ന അനുഭവം പൂര്‍ണതയിലെത്താന്‍. അനുഭവം രസകരവും സുഖകരവുമാകുമോ, വിവാഹത്തിനു മുന്‍പാണെങ്കില്‍ സംഗതി കുഴപ്പമാകുമോ എന്നൊക്കെയുളള പലതരം ആശങ്കകള്‍ ആദ്യരതിയിലേര്‍പ്പെടുന്നവരുടെ മനസിനെ മഥിച്ചേക്കാം.

എപ്പോള്‍, എത്രാമത്തെ വയസില്‍ രതിയിലേര്‍പ്പെടാം എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കുക എളുപ്പമല്ല. 18 വയസു തികയാത്ത പെണ്‍കുട്ടികളുമായി അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ പിന്നെ വിവാഹത്തിന് വിലക്കില്ലാത്ത ആചാരങ്ങളും നമ്മുടെ നാട്ടില്‍ തന്നെ നിലനില്‍ക്കുന്നുമുണ്ട്.

വൈകാരികമായ പ്രായപൂര്‍ത്തിയാണ് ആദ്യരതിയ്ക്ക് സജ്ജമാകുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. വരുംവരായ്കകളെക്കുറിച്ചുളള ആശങ്കകള്‍ അകലുന്നില്ലെങ്കില്‍ ആദ്യരതി നീണ്ടുപോകുന്നതു തന്നെയാണ് നല്ലത്. ബന്ധപ്പെടുന്ന ആളുമായി നൂറുശതമാനം അടുത്ത മാനസികബന്ധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

<ul id="pagination-digg"><li class="next"><a href="/lifestyle/kamasutra/2011/10-01-first-experience-should-last-for-ever-2-aid0001.html">Next »</a></li></ul>

English summary
If you have to ask yourself if you are truly ready, then in all likelihood you may not be ready for sex
Story first published: Saturday, October 1, 2011, 15:28 [IST]

Get Notifications from Malayalam Indiansutras