മേല്‍പറഞ്ഞ കടമ്പകളെല്ലാം കടന്ന് ആദ്യ രതിയ്ക്ക് തീരുമാനിച്ചവര്‍ക്കായുളള നിര്‍ദ്ദേശങ്ങളാണ് ഇനി. സൗകര്യം കിട്ടിയാല്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നും കാര്യം സാധിച്ചു കളയാമെന്ന് ധരിച്ച് ആദ്യരതിയ്ക്ക് ഇറങ്ങിപ്പുറപ്പെടരുത്. അവിസ്മരണീയമായ മുഹൂര്‍ത്തമാകണം അത്. അതിന് ചില മുന്നൊരുക്കങ്ങള്‍ കൂടിയേ തീരൂ. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുതെന്ന് സാരം.
സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിക്കുക തന്നെ വേണം.
പരസ്പരമുളള ആശയവിനിമയം പ്രധാന ഘടകമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് അതിന്റെ വരുംവരായ്കകള്‍ പരസ്പരം പറഞ്ഞ് ധാരണയിലെത്തണം. ഫലപ്രദമായ ഗര്‍ഭനിരോധന ഉപാധികളെക്കുറിച്ചും തീരുമാനിക്കണം. ആദ്യ ബന്ധപ്പെടല്‍ ഏത് രീതിയില്‍ വേണം, എങ്ങനെ തുടങ്ങണം. എവിടെ അവസാനിക്കണം എന്നിങ്ങനെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.
വരുംപോലെ വരട്ടെ എന്നു കരുതി മുന്നോട്ടു പോയാല്‍ ആദ്യാനുഭവം അത്ര അനുഭൂതി പകരുന്നതാവണമെന്നില്ല.
എത്രതന്നെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാലും ആദ്യത്തെ പ്രവേശനാനുഭവം എങ്ങനെയാവുമെന്ന് രണ്ടുപേര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. ഏത് പ്രവേശന നിലയില്‍ എങ്ങനെ ബന്ധപ്പെടുന്നതാണ് കൂടുതല്‍ സുഖകരം എന്നത് പോകപ്പോകെ മനസിലാക്കേണ്ട കാര്യമാണ്. പരിശീലനമാണ് പൂര്‍ണതയിലെത്താനുളള വഴി. അപ്പോള്‍ ആദ്യാനുഭവം അനുഭൂതി സാന്ദ്രമാകണമെങ്കില്‍ തയ്യാറെടുപ്പ് പ്രധാനമാണ്.