ഭക്ഷണവും സെക്‌സും തമ്മില്‍ വേര്‍പെടുത്താനാവാത്ത ബന്ധമുണ്ട്. നല്ല ഭക്ഷണം നല്ല സെക്‌സിനെ സഹായിക്കും. ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക. ഇറച്ചി, വെണ്ണ തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്ചപ്രവാഹത്തെ കുറയ്ക്കും. ഇത് ലെംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കും. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവു പോലുള്ള പ്രശ്ങ്ങളുണ്ടാക്കുകയും ചെയ്യും.
നല്ല സെക്‌സിന് വ്യായാമം പ്രധാനം. ഉദ്ധാരണക്കുറവുണ്ടാക്കുന്ന കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വ്യായാമത്തിനു സാധിക്കും. ജിമ്മിലൊന്നും പോയി വ്യായാമം ചെയ്യണമെന്നില്ല, ദിവസവും നടന്നാല്‍ തന്നെ നല്ല വ്യായാമമായി.
അമിത വണ്ണം ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഹാര്‍വാഡ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്യുകയും കൊഴുപ്പു നിയന്ത്രിക്കുകയും തന്നെയാണ് തടി കുറയാനുള്ള മാര്‍ഗം. തടി കുറയ്ക്കുന്നത് സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള ഒരു മറുമരുന്നു തന്നെയാണ്.
പുകവലി, മദ്യപാനം എന്നിവ സ്ത്രീയിലും പുരുഷനിലും ലൈംഗികശേഷിക്കുറവു വരുത്തുന്ന കാരണങ്ങളാണ്. ഇത്തരം ശീലങ്ങള്‍ പാടെ ഉപേക്ഷിക്കുക. പുകവലി ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഉദ്ധാരണ പ്രശ്‌നങ്ങളുണ്ടാക്കും. ഇവ ജീവിതത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ ജീവിതത്തെ ഇവ ബാധിക്കാതെ നോക്കണം. ഇവ ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.